ന്യൂഡൽഹി: ഇസ്രയേലിന്‍റെ പുതിയ പ്രധാനമന്ത്രി നഫ്‌തലി ബെന്നറ്റിനെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. 2022ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ മുപ്പതാം വർഷം ആഘോഷിക്കുന്ന വേളയിൽ പരസ്‌പരം കാണാമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
-
Excellency @naftalibennett, congratulations on becoming the Prime Minister of Israel. As we celebrate 30 years of the upgradation of diplomatic relations next year, I look forward to meeting you and deepening the strategic partnership between our two countries. @IsraeliPM
— Narendra Modi (@narendramodi) June 14, 2021 " class="align-text-top noRightClick twitterSection" data="
">Excellency @naftalibennett, congratulations on becoming the Prime Minister of Israel. As we celebrate 30 years of the upgradation of diplomatic relations next year, I look forward to meeting you and deepening the strategic partnership between our two countries. @IsraeliPM
— Narendra Modi (@narendramodi) June 14, 2021Excellency @naftalibennett, congratulations on becoming the Prime Minister of Israel. As we celebrate 30 years of the upgradation of diplomatic relations next year, I look forward to meeting you and deepening the strategic partnership between our two countries. @IsraeliPM
— Narendra Modi (@narendramodi) June 14, 2021
അതേസമയം, ഇന്ത്യ-ഇസ്രയേൽ തന്ത്രപരമായ പങ്കാളിത്തത്തിന് നേതൃത്വം നൽകിയ ഇസ്രയേൽ മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നരേന്ദ്രമോദി നന്ദി അറിയിക്കുകയും ചെയ്‌തു. നരേന്ദ്രമോദിയെ കൂടാതെ ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് നിരവധി പേരാണ് നഫ്‌തലി ബെന്നറ്റിനെ അഭിനന്ദനം അറിയിച്ചത്.
Also Read: നഫ്‌തലി ബെന്നറ്റിനെ അഭിനന്ദിച്ച് ലോകനേതാക്കള്‍
അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ, ഫോണിലൂടെ വിളിച്ചാണ് അഭിനന്ദനമറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിന് പുതിയ പ്രധാനമന്ത്രിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പ്രസ്‌താവനയിലും വ്യക്തമാക്കി.
-
As you complete your successful tenure as the Prime Minister of the State of Israel, I convey my profound gratitude for your leadership and personal attention to India-Israel strategic partnership @netanyahu.
— Narendra Modi (@narendramodi) June 14, 2021 " class="align-text-top noRightClick twitterSection" data="
">As you complete your successful tenure as the Prime Minister of the State of Israel, I convey my profound gratitude for your leadership and personal attention to India-Israel strategic partnership @netanyahu.
— Narendra Modi (@narendramodi) June 14, 2021As you complete your successful tenure as the Prime Minister of the State of Israel, I convey my profound gratitude for your leadership and personal attention to India-Israel strategic partnership @netanyahu.
— Narendra Modi (@narendramodi) June 14, 2021
യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്, ജർമന്‍ ചാൻസലർ ആംഗല മെർക്കൽ, ഓസ്‌ട്രിയൻ ചാൻസലർ സെബാസ്റ്റ്യന്‍ കുർസ് തുടങ്ങിയവരും നഫ്‌തലി ബെന്നറ്റിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്‌തു.