ന്യൂഡല്‍ഹി : രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രിമാരായ ഹർദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി.കെ സിങ് എന്നിവർ യുക്രൈന്‍റെ അയല്‍രാജ്യങ്ങളിലേക്ക്. യുക്രൈന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ജ്യോതിരാദിത്യ സിന്ധ്യ റുമേനിയ, മോള്‍ഡാവ എന്നി രാജ്യങ്ങളിലേക്കും കിരണ്‍ റിജിജു സ്ലൊവാക്യയിലേക്കും ഹര്‍ദീപ് സിങ് പുരി ഹംഗറിയിലേക്കും വി.കെ സിങ് പോളണ്ടിലേക്കുമാണ് പോകുന്നത്.
-
Prime Minister Narendra Modi calls a high-level meeting on the Ukraine crisis. Some Union Ministers may go to neighboring countries of Ukraine to coordinate the evacuations: Government Sources#RussiaUkraineCrisis
— ANI (@ANI) February 28, 2022 " class="align-text-top noRightClick twitterSection" data="
(File photo) pic.twitter.com/WGhxQW0Kfg
">Prime Minister Narendra Modi calls a high-level meeting on the Ukraine crisis. Some Union Ministers may go to neighboring countries of Ukraine to coordinate the evacuations: Government Sources#RussiaUkraineCrisis
— ANI (@ANI) February 28, 2022
(File photo) pic.twitter.com/WGhxQW0KfgPrime Minister Narendra Modi calls a high-level meeting on the Ukraine crisis. Some Union Ministers may go to neighboring countries of Ukraine to coordinate the evacuations: Government Sources#RussiaUkraineCrisis
— ANI (@ANI) February 28, 2022
(File photo) pic.twitter.com/WGhxQW0Kfg
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല, ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവൽ, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, നിയമ-നീതി മന്ത്രി കിരൺ റിജിജു എന്നിവർ യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു.
Also read: യുക്രൈന്‍ രക്ഷാദൗത്യം : അഭയതീരമണഞ്ഞ് മലയാളി സംഘം
അതേസമയം യുക്രൈനില്‍ കുടുങ്ങിയ 249 ഇന്ത്യൻ പൗരന്മാരുമായി 'ഓപ്പറേഷൻ ഗംഗ'യുടെ ഭാഗമായുള്ള അഞ്ചാമത്തെ വിമാനം റൊമേനിയയിലെ ബുക്കാറസ്റ്റിൽ നിന്ന് തിങ്കളാഴ്‌ച രാവിലെ ന്യൂഡൽഹിയിലെത്തി. ഇതുവരെ 1,156 ഇന്ത്യൻ പൗരന്മാരെ തിരികെയെത്തിച്ചിട്ടുണ്ട്.
-
Union Ministers Hardeep Singh Puri, Jyotiraditya Scindia, Kiren Rijiju and Gen (Retd) VK Singh will be going to neighboring countries of Ukraine as Special Envoys of India.#RussiaUkraineCrisis
— ANI (@ANI) February 28, 2022 " class="align-text-top noRightClick twitterSection" data="
">Union Ministers Hardeep Singh Puri, Jyotiraditya Scindia, Kiren Rijiju and Gen (Retd) VK Singh will be going to neighboring countries of Ukraine as Special Envoys of India.#RussiaUkraineCrisis
— ANI (@ANI) February 28, 2022Union Ministers Hardeep Singh Puri, Jyotiraditya Scindia, Kiren Rijiju and Gen (Retd) VK Singh will be going to neighboring countries of Ukraine as Special Envoys of India.#RussiaUkraineCrisis
— ANI (@ANI) February 28, 2022
യുക്രൈനില്‍ നിന്ന് വിമാന സര്‍വീസ് നടത്താനാവാത്ത സാഹചര്യത്തില്‍ അതിര്‍ത്തി രാജ്യങ്ങളായ റോമേനിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ എത്തിച്ച് അവിടെ നിന്നാണ് വിമാനം വഴി നാട്ടില്‍ എത്തിക്കുന്നത്. രക്ഷാപ്രവര്‍ത്തനം യുക്രൈനിന്‍റെ അതിര്‍ത്തി രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുമായി ഏകോപിപ്പിച്ചാണ് നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.