ETV Bharat / bharat

'സദ്ഭരണത്തിന് ജനപക്ഷത്ത്': പ്രീണനത്തിൽ നിന്ന് രാജ്യത്തെ പൂർത്തീകരണത്തിലേക്ക് കൊണ്ടുപോകുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് നരേന്ദ്ര മോദി - ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഹൈദരാബാദ്

പശ്ചിമ ബംഗാൾ, കേരളം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതികൂല സാഹചര്യങ്ങളിലും ബിജെപി കേഡർമാർ രാജ്യത്തിനായി ശക്തമായി പ്രവർത്തിക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.

BJP national executive meeting hyderabad  PM Modi at BJP national executive meeting  ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഹൈദരാബാദ്  മോദി ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗം
രാജ്യത്തെ പ്രീണനത്തിൽ നിന്ന് പൂർത്തീകരണത്തിലേക്ക് കൊണ്ടുപോകുക ബിജെപിയുടെ ലക്ഷ്യം: നരേന്ദ്ര മോദി
author img

By

Published : Jul 3, 2022, 10:23 PM IST

ഹൈദരാബാദ്: രാജ്യം ദീർഘകാലം ഭരിച്ചിട്ടും അധഃപതനത്തിലായിരിക്കുന്ന പാർട്ടികളെ പരിഹസിക്കരുതെന്നും അവരുടെ തെറ്റുകളിൽ നിന്ന് പാഠം പഠിക്കണമെന്നും ബിജെപി അംഗങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രീണനത്തിൽ നിന്ന് സഫലീകരണത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകുക എന്നതായിരുന്നു പാർട്ടിയുടെ ലക്ഷ്യമെന്നും മോദി. ഹൈദരാബാദിൽ നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്‍റെ അവസാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംയമനം, സന്തുലിത വീക്ഷണം, ഏകോപനം എന്നിവ പാലിക്കണമെന്ന് പാർട്ടി പ്രവർത്തകരോട് പറഞ്ഞ മോദി ഇന്ത്യയെ ശ്രേഷ്‌ഠമാക്കുന്നതിന് പരിശ്രമിക്കണമെന്നും ആഹ്വാനം ചെയ്‌തു. വിവിധ വിഭാഗങ്ങളിലെ ആളുകളിലേക്ക് എത്തിച്ചേരുന്നതിലൂടെ സമൂഹത്തിൽ സ്നേഹവും ഏകോപനവും വർധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന 'സ്നേഹ യാത്ര' ആരംഭിക്കാൻ മോദി ആഹ്വാനം ചെയ്‌തു. സദ്ഭരണത്തിന് ജനപക്ഷത്ത് എന്നതാണ് പാർട്ടിയുടെ രാഷ്‌ട്രീയ, ഭരണ മാതൃകയെന്നും മോദി.

വംശീയ രാഷ്ട്രീയവും വംശീയ പാർട്ടികളും കൊണ്ട് രാജ്യം മടുത്തിരിക്കുകയാണെന്നും അവർക്ക് ദീർഘകാലം നിലനിൽക്കാൻ പ്രയാസമാണെന്നും പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ട് മോദി പറഞ്ഞു. അധികാരം നഷ്‌ടമായതിന് ശേഷം പല പാർട്ടികളും അസ്‌തിത്വ ഭീഷണി നേരിടുകയാണ്. എന്നാൽ അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിൽ പോലും ബിജെപി ഉറച്ചുനിൽക്കുകയാണ്. പശ്ചിമ ബംഗാൾ, കേരളം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതികൂല സാഹചര്യങ്ങളിലും ബിജെപി കേഡർമാർ രാജ്യത്തിനായി ശക്തമായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസമായി ഹൈദരാബാദിൽ നടന്നുവന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ പാർട്ടി അതിന്‍റെ സംഘടന പ്രവർത്തനങ്ങളുടെ കണക്കെടുക്കുകയും മോദി സർക്കാരിന്‍റെ സാമ്പത്തിക നയങ്ങളും ഭരണവും പ്രശംസിക്കുകയും ചെയ്‌തു. നുപുർ ശർമയുടെ വിദ്വേഷ പരാമർശം, ഉദയ്‌പൂർ കൊലപാതകം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായില്ല.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.