ETV Bharat / bharat

PM Modi At BJP Headquarters: രാജ്യസഭയും കടന്ന് വനിത സംവരണ ബില്‍; ആഘോഷമാക്കി ബിജെപി, പ്രധാനമന്ത്രി പാര്‍ട്ടി ആസ്ഥാനത്ത് - പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്ത്

Womens Reservation Bill : രാജ്യസഭയില്‍ ഏകകണ്‌ഠമായാണ് വനിത സംവരണ ബില്‍ പാസാക്കിയത്. രാഷ്‌ട്രപതിയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ നിയമമാകും

pm modi bjp headquarters women mp  passage of Womens Reservation Bill  PM Modi At BJP Headquarters  Womens Reservation Bill  രാജ്യസഭയും കടന്ന് വനിത സംവരണ ബില്‍  വനിത സംവരണ ബില്‍  പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്ത്  ജെപി നദ്ദ
PM Modi At BJP Headquarters
author img

By ETV Bharat Kerala Team

Published : Sep 22, 2023, 11:36 AM IST

Updated : Sep 22, 2023, 2:19 PM IST

ന്യൂഡല്‍ഹി : വനിത സംവരണ ബില്‍ പാസാക്കിയതിന്‍റെ ആഘോഷം തുടരാന്‍ പ്രധാനമന്ത്രി ബിജെപി ആസ്ഥാനത്ത് (PM Modi At BJP Headquarters). നാരി ശക്തി വന്ദന്‍ അധിനിയം (വനിത സംവരണ ബില്‍) പാര്‍ലമെന്‍റ് പാസാക്കിയതിന് പിന്നാലെ വനിത പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും അദ്ദേഹത്തെ പാര്‍ട്ടി ആസ്ഥാനത്തേക്ക് സ്വാഗതം ചെയ്‌തിരുന്നു. പാര്‍ട്ടി ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ വനിത പ്രവര്‍ത്തകര്‍ 'നന്ദി മോദി ജീ' എന്നെഴുതിയ പോസ്‌റ്ററുകള്‍ ഉയര്‍ത്തി സ്വീകരിച്ചു.

ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ ഉള്‍പ്പടെയുള്ള നേതാക്കള്‍ പാര്‍ട്ടി ആസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇന്നലെ (സെപ്‌റ്റംബര്‍ 21) ആണ് ബില്‍ രാജ്യസഭയില്‍ ഏകകണ്‌ഠമായി പാസാക്കിയത്. ബില്ലില്‍ നടന്ന വോട്ടെടുപ്പില്‍ 215 അംഗങ്ങളും പിന്തുണയ്‌ക്കുകയായിരുന്നു. രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബില്‍ നിയമമാകും (Women's Reservation Bill).

പാർലമെന്‍റിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് വോട്ടിങ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു എംപിമാർ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്‌ചയാണ് ലോക്‌സഭയിൽ ബിൽ പാസാക്കിയത്. 454 അംഗങ്ങൾ പിന്തുണച്ചപ്പോള്‍ രണ്ട് അംഗങ്ങൾ ബില്ലിനെ എതിർത്തു.

രാജ്യസഭയിൽ വനിത സംവരണ ബിൽ പാസാക്കിയതിന് പിന്നാലെ എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. ബിൽ പൗരന്മാരിൽ കൂടുതൽ ആത്മവിശ്വാസം ഉണ്ടാക്കുമെന്നും സ്‌ത്രീ ശാക്തീകരണത്തെ പുനരുജ്ജീവിപ്പിക്കുമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. രാജ്യസഭയിൽ ബിൽ പാസാക്കിയതിന് പിന്നാലെ രാജ്യത്തിന്‍റെ ജനാധിപത്യ യാത്രയിലെ നിർണായക നിമിഷമാണ് ഇതെന്ന് പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.

'നമ്മുടെ രാജ്യത്തിന്‍റെ ജനാധിപത്യ യാത്രയിലെ നിർണായക നിമിഷം! 140 കോടി ഇന്ത്യക്കാർക്ക് അഭിനന്ദനങ്ങൾ. നാരി ശക്തി വന്ദൻ അധിനിയത്തിന് വോട്ട് ചെയ്‌ത എല്ലാ രാജ്യസഭ എംപിമാർക്കും ഞാൻ നന്ദി പറയുന്നു. ബില്ലിനെ ഏകകണ്‌ഠമായി പിന്തുണച്ചതിൽ സന്തോഷമുണ്ട്.

പാർലമെന്‍റിൽ നാരീ ശക്തി വന്ദൻ അധിനിയം പാസാക്കിയതോടെ, ഇന്ത്യയിലെ സ്ത്രീകൾക്ക് കൂടുതൽ ശക്തമായ പ്രാതിനിധ്യത്തിന്‍റെയും ശാക്തീകരണത്തിന്‍റെയും യുഗം ആരംഭിക്കുന്നു. ഇത് കേവലം ഒരു നിയമനിർമാണമല്ല, ഇത് നമ്മുടെ രാഷ്ട്രത്തെ സൃഷ്‌ടിച്ച എണ്ണമറ്റ സ്ത്രീകൾക്കുള്ള ആദരവാണ്. അവരുടെ സഹിഷ്‌ണുതയും സംഭാവനകളും കൊണ്ട് ഇന്ത്യ സമ്പന്നമാണ്.

നാം ഇന്ന് ആഘോഷിക്കുമ്പോൾ, നമ്മുടെ രാജ്യത്തെ എല്ലാ സ്ത്രീകളുടെയും ശക്തി, ധൈര്യം, അജയ്യമായ ചൈതന്യം എന്നിവയെക്കുറിച്ച് ഓർമിപ്പിക്കുന്നു. അവരുടെ ശബ്‌ദം കൂടുതൽ ഫലപ്രദമായി കേൾക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പ്രതിബദ്ധതയാണ് ഈ ചരിത്രപരമായ നടപടി' -എന്നായിരുന്നു പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്.

Last Updated : Sep 22, 2023, 2:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.