ദുബായ്: കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ത്യന്‍ സമൂഹത്തിന്‍റെ ആവേശകരമായ വരവേല്‍പ്പ്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന കണ്‍വന്‍ഷന്‍റെ നയരൂപീകരണ ഘടകമാണ് പരിപാടി സംഘടിപ്പിക്കുന്നത്. COP-28 എന്നത് പാരിസ് ഉടമ്പടിയുടെ 28-ാമത് ഉച്ചകോടിയാണ്.
മെച്ചപ്പെട്ട ഒരു ഗ്രഹസൃഷ്ടിയെന്നതാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ചലനാത്മകമായ സംസ്കാരത്തിന്റെയും ശക്തമായ കെട്ടുപാടിന്‍റെയും സാക്ഷ്യമാണ് തനിക്ക് ഇവിടെ ലഭിച്ച ആവേശകരമായ വരവേല്‍പ്പെന്നും പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥ പ്രതിസന്ധി നേരിടുന്ന വികസ്വരരാഷ്ട്രങ്ങള്‍ക്ക് സാമ്പത്തികമായും സാങ്കേതികമായും പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ യുഎഇയിലെ 33 ലക്ഷം വരുന്ന ഇന്ത്യന്‍ സമൂഹവും വളരെ ആവേശത്തിലാണ്.
യുഎഇയുടെ നേതൃത്വത്തില്‍ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയെ താന്‍ ഏറെ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നതെന്ന് ദുബായിലേക്ക് പുറപ്പെടും മുമ്പ് ഡല്‍ഹിയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാലാവസ്ഥ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ മികച്ച പങ്കാളി കൂടിയാണ് യുഎഇ. പരിസ്ഥിതി സംരക്ഷണത്തില്‍ ഊന്നിയുള്ള സാമൂഹ്യ-സാമ്പത്തിക വികസനത്തിനാണ് ഇന്ത്യ ഊന്നല്‍ നല്‍കുന്നത്.
ജി20 അധ്യക്ഷ സ്ഥാനത്തിരുന്നപ്പോഴും ഇന്ത്യ പരിസ്ഥിതിക്കാണ് ഏറെ പ്രാധാന്യം നല്‍കിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ കൊണ്ടുവരാനായി. COP28ലും ഇത്തരം വിഷയങ്ങളില്‍ സമവായം ഉണ്ടാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രി പങ്കുവച്ചു.
ഹരിതഗേഹ വാതകങ്ങളുടെ അളവ് കുറച്ച് കൊണ്ട് കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഉച്ചകോടിയില്‍ ചര്‍ച്ച ഉണ്ടാകും. നിരവധി ലോകനേതാക്കള്‍ ഉച്ചക്കോടിക്ക് എത്തിക്കഴിഞ്ഞു. മൂന്ന് ദിവസം നടക്കുന്ന ഉച്ചകോടിയില്‍ മുഴുവന്‍ സമയവും പ്രധാനമന്ത്രി സംബന്ധിക്കും. ഇതിന് പുറമെ മറ്റ് ചില യോഗങ്ങളിലും പങ്കെടുക്കുന്നുണ്ട്.
പാരിസ് കരാറിന്‍റെ പുനരവലോകനവും ഉച്ചകോടിയിലുണ്ടാകും. കാലാവസ്ഥ പരിപാടികളുടെ ഭാവി പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, ഊര്‍ജ്ജകാര്യക്ഷമത, വനവത്ക്കരണം, ഊര്‍ജ്ജസംരക്ഷണം, തുടങ്ങിയ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ പ്രകൃതി മാതാവിലേക്കുള്ള തിരിച്ച് പോക്കാണ്.
ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന ചില ലോകനേതാക്കളുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്നും സൂചനയുണ്ട്. ഇസ്രയേല്‍ പ്രസിഡന്‍റ് ഐസക് ഹെര്‍സോഗ്, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മൗയ്സു തുടങ്ങിയവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
Read more; നന്ദനത്തിലെ വേശാമണി അമ്മാൾ, കല്യാണരാമനിലെ കാർത്ത്യായനി അമ്മ.. ആർ സുബ്ബലക്ഷ്‌മി ഇനി ഓർമകളില്‍