ETV Bharat / bharat

'എല്ലാവരുടെയും ക്യാപ്‌റ്റന്‍, തമ്മില്‍ അടുത്ത ബന്ധം'; വിജയകാന്തിനെ അനുസ്‌മരിച്ച് പ്രധാനമന്ത്രി

author img

By ETV Bharat Kerala Team

Published : Jan 3, 2024, 2:50 PM IST

Updated : Jan 3, 2024, 5:27 PM IST

Modi About Vijayakanth : അന്തരിച്ച തമിഴ്‌ നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിനെ അനുസ്‌മരിച്ച് പ്രധാനമന്ത്രി. സിനിമയിലൂടെയും രാഷ്‌ട്രീയ ജീവിതത്തിലൂടെയും ജനഹൃദയങ്ങള്‍ കവര്‍ന്ന വ്യക്തിയെന്ന് പ്രശംസ. വേര്‍പാട് നികത്താനാകാത്ത ശൂന്യതയെന്നും മോദി.

നരേന്ദ്ര മോദി  നടന്‍ വിജയ്‌കാന്ത്  Vijayakanth Death  PM About Vijayakanth
Vijayakanth Is Legend Of Tamil Film World Says Modi

ഹൈദരാബാദ് : സമൂഹത്തിലെ മുഴുവന്‍ പേരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിച്ചയാളായിരുന്നു തമിഴ്‌ നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. അദ്ദേഹവുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ഭാരതിദാസന്‍ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi).

സിനിമകളിലൂടെയും രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളിലൂടെയും ജനഹൃദയം കവര്‍ന്ന അദ്ദേഹത്തിന് ഏറ്റവും വലുത് ദേശീയ താത്‌പര്യമായിരുന്നു. അദ്ദേഹം എല്ലാവര്‍ക്കും ക്യാപ്‌റ്റനായിരുന്നു. ഗ്രാമീണ ജീവിതത്തോടും സംസ്‌കാരത്തോടും അദ്ദേഹത്തിന് പ്രത്യേക താത്‌പര്യമായിരുന്നു (Desiya Murpokku Dravida Kazhagam - DMDK).

ലോകമെമ്പാടും സഞ്ചരിച്ചിട്ടും, അദ്ദേഹം ഗ്രാമ ജീവിതത്തോടുള്ള താത്‌പര്യം അതേപടി നിലനിര്‍ത്തി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ നിരവധി സിനിമകള്‍ അത്തരം പശ്ചാത്തലത്തില്‍ നിന്നുള്ളതാണ്. ഗ്രാമീണ ചുറ്റുപാടുകളെ കുറിച്ചുള്ള നഗരവാസികളുടെ ധാരണ മെച്ചപ്പെടുത്താൻ അദ്ദേഹം പലപ്പോഴും മാതൃകാപരമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു (PM About Vijayakanth).

  • In the passing away of Vijayakanth Ji, several people lost their most admired star and lots of people have lost their beloved leader. But I have lost a dear friend. Penned a few thoughts on Captain and why he was special. https://t.co/ANukQFM1j1

    — Narendra Modi (@narendramodi) January 3, 2024 " class="align-text-top noRightClick twitterSection" data=" ">

അനീതികള്‍ക്കും അഴിമതികള്‍ക്കും എതിരെ പോരാടുന്ന കഥാപാത്രങ്ങളായും നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിനോദത്തിലൂടെ സമൂഹത്തിന് ഇത്തരം സന്ദേശങ്ങള്‍ നല്‍കാന്‍ സാധിച്ചുവെന്നത് വിജയകാന്തിന്‍റെ ഏറ്റവും വലിയ പ്രത്യേകതയാണ്. അത്തരമൊരു കഴിവ് തന്നെയാണ് അദ്ദേഹത്തെ ചലച്ചിത്ര രംഗത്ത് ഏറെ വ്യത്യസ്‌തനാക്കുന്നതും (Tamil Actor Vijayakanth).

വിജയകാന്തിന്‍റെ സംസാരവും ഇടപെടലുകളുമെല്ലാം സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്ക് വേണ്ടിയായിരുന്നു. 2011ല്‍ രാഷ്‌ട്രീയ ജീവിതത്തിന് കൂടി തുടക്കമിട്ട ക്യാപ്‌റ്റന് വളരെ ചുരുങ്ങിയ കാലയളവില്‍ തന്നെ ജനങ്ങളുടെ പ്രിയപ്പെട്ടവനായി മാറാന്‍ സാധിച്ചിരുന്നു.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് താന്‍ വിജയകാന്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1989ലെ തെരഞ്ഞെടുപ്പ് കാലത്തിന് ശേഷം ലഭിച്ച ഉയര്‍ന്ന വോട്ടാണ് അന്ന് ലഭിച്ചത്. സിനിമകള്‍ക്കും രാഷ്‌ട്രീയത്തിനും അപ്പുറം ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. വിജയകാന്തിന്‍റെ വേര്‍പാട് ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഡിസംബര്‍ 28നാണ് തമിഴ്‌ ചലച്ചിത്ര നടനും രാഷ്‌ട്രീയ നേതാവുമായ വിജയകാന്ത് അന്തരിച്ചത്. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ഇതിനിടെയായിരുന്നു അന്ത്യം. 1979ലാണ് സിനിമ ലോകത്തേക്കുള്ള താരത്തിന്‍റെ അരങ്ങേറ്റം.

'ഇനിക്കും ഇളമൈ' എന്ന ചിത്രത്തില്‍ വില്ലന്‍ വേഷമിട്ടായിരുന്നു തുടക്കം. 1991ൽ പുറത്തിറങ്ങിയ 'ക്യാപ്റ്റൻ പ്രഭാകരൻ' എന്ന ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തിന് ശേഷം 'ക്യാപ്റ്റൻ' എന്നാണ് താരം അറിയപ്പെട്ടത്.

Last Updated : Jan 3, 2024, 5:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.