ന്യൂഡൽഹി: ഒമിക്രോൺ വ്യാപനത്തിനെതിരായ പോരാട്ടത്തിൽ വ്യക്തിഗത ജാഗ്രതയും അച്ചടക്കവുമാണ് രാജ്യത്തിന്‍റെ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്‍റെ 84-ാമത് പതിപ്പിൽ ജനങ്ങളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.
കൊവിഡ് വാക്‌സിനേഷൻ ഡ്രൈവിൽ ഇന്ത്യ അഭൂതപൂർവമായ നേട്ടം കൈവരിച്ചിട്ടുണ്ടെന്നും എന്നാൽ കൊവിഡിന്‍റെ പുതിയ വകഭേദത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും മോദി പറഞ്ഞു.
-
Sharing this month’s #MannKiBaat. https://t.co/dOFZ9K412f
— Narendra Modi (@narendramodi) December 26, 2021 " class="align-text-top noRightClick twitterSection" data="
">Sharing this month’s #MannKiBaat. https://t.co/dOFZ9K412f
— Narendra Modi (@narendramodi) December 26, 2021Sharing this month’s #MannKiBaat. https://t.co/dOFZ9K412f
— Narendra Modi (@narendramodi) December 26, 2021
പുതിയ കൊവിഡ് വകഭേദമായ ഒമിക്രോൺ സംബന്ധിച്ച കാര്യങ്ങൾ ശാസ്‌ത്രജ്ഞർ നിരന്തരം അവലോകനം ചെയ്യുകയാണ്. അവരുടെ നിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത്. ജനങ്ങളുടെ കൂട്ടായ ശക്തിയാണ് കൊറോണ വൈറസിനെതിരായി വിജയം നേടാൻ സഹായിക്കുക. ഈ ബോധത്തോടെയാണ് പുതുവർഷത്തെ വരവേൽക്കേണ്ടതെന്നും പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ പറഞ്ഞു.
കൂനൂർ ഹെലികോപ്‌ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ബെംഗളുരുവിൽ ചികിത്സയിലിരിക്കെ അന്തരിച്ച ക്യാപ്റ്റൻ വരുൺ സിങ്ങിനെയും മൻ കി ബാത്തിൽ പ്രധാനമന്ത്രി അനുസ്‌മരിച്ചു.
അതേസമയം രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ജനുവരി മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 15 മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് ആദ്യ ഘട്ടം വാക്‌സിനേഷന്‍ നടത്തുക.60 വയസിന് മുകളിലുള്ള ഗുരുതര രോഗികളിലും ആരോഗ്യ പ്രവര്‍ത്തകരിലും ബൂസ്റ്റര്‍ ഡോസ് ജനുവരി 10 മുതല്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്‍റെ 84ാമത്തേയും ഈ വര്‍ഷത്തെ അവസാനത്തേയും പതിപ്പാണ് ഇന്ന് നടന്നത്.
Also Read: Omicron in India: രാജ്യത്ത് സ്ഥിരീകരിച്ചത് 422 ഒമിക്രോണ്‍ കേസുകള്‍