ന്യൂഡൽഹി: ഡിആർഡിഒയുടെ കൊവിഡ് ആശുപത്രി നിർമാണത്തിനായി പ്രധാനമന്ത്രിയുടെ കെയർസ് ഫണ്ടിൽ നിന്നും 41.62 കോടി രൂപ വകയിരുത്തി. ബംഗാളിലെ മുർഷിദാബാദിലും കല്യാണിയിലുമായി 250 കിടക്കകൾ ഉള്ള കൊവിഡ് ആശുപത്രികളാണ് ഡിആർഡിഒ നിർമിക്കുന്നത്.
ആശുപത്രി നിർമ്മാണത്തിനായി സംസ്ഥാന സർക്കാരും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡിആർഡിഒയുടെ ഈ പദ്ധതി ബംഗാളിലെ അടിസ്ഥാന വികസനം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേർത്തു.
Read more: വാക്‌സിൻ സ്വീകരിച്ച് ജീവനക്കാർ; വിസ്‌താരക്ക് ചരിത്ര നേട്ടം
ബിഹാർ, ഡൽഹി, ജമ്മു എന്നിവിടങ്ങളിലും കൊവിഡ് ആശുപത്രി നിർമ്മാണത്തിനായി പിഎം കെയർ ഫണ്ടിൽ നിന്നും പണം നൽകിയിട്ടുണ്ട്.