റാഞ്ചി : ഖുന്തി, ചൈബാസ ജില്ലകളുടെ അതിര്‍ത്തിയിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റമുട്ടലില്‍ നിരോധിത സംഘടനയായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യ സോണൽ കമാൻഡർ ഷാനിചർ ഒറാവോൺ കൊല്ലപ്പെട്ടു. തലയ്‌ക്ക് 10 ലക്ഷം രൂപ വിലയിട്ടയാളാണ് മരിച്ച ഷാനിചർ ഒറാവോണെന്ന് പൊലീസ് അറിയിച്ചു.
ചൈബാസ ജില്ലയിലെ ഗുദ്രി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പിടുങ് ബഡാ കേസൽ വനത്തിലാണ് നക്‌സലുകളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നത്. മേഖലയില്‍ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ക്യാമ്പ് നടക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെയാണ് സുരക്ഷ സേന തിരച്ചിലിനിറങ്ങിയത്.
സുരക്ഷാ സേനയെ കണ്ട് നക്‌സലുകള്‍ വെടിയുതിർക്കാൻ തുടങ്ങി. തുടർന്ന് സേന നടത്തിയ തിരിച്ചടിയിലാണ് ഷാനിച്ചർ ഒറാവോൺ കൊല്ലപ്പെട്ടു. സംഘത്തില്‍ ബാക്കിയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
also read : ഉത്തരാഖണ്ഡിൽ സുരക്ഷ സേനയുമായി ഏറ്റുമുട്ടല്‍, നക്‌സല്‍ കൊല്ലപ്പെട്ടു