ETV Bharat / bharat

ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് മരണം : കമ്മിഷനെവച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി

ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ബി.വി നാഗരത്‌ന എന്നിവരുടെ ബഞ്ച് തിങ്കളാഴ്ച ഹര്‍ജിയില്‍ വാദം കേള്‍ക്കും

author img

By

Published : Oct 3, 2021, 6:00 PM IST

medical oxygen  inquiry commission to probe shortage of medical oxygen  second wave of COVID-19  shortage of medical oxygen  Covid 19  മെഡിക്കല്‍ ഓക്‌സിജന്‍  കൊവിഡ് മരണം  സുപ്രീം കോടതി  കൊവിഡ് വ്യാപനം  രാജീവ് കുമാർ ദുബെ
മെഡിക്കല്‍ ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് മരണം: കമ്മിഷനെ നിയോഗിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡൽഹി : മാർച്ച് മുതൽ മെയ് വരെയുള്ള കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗത്തിൽ രോഗികൾക്ക് മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കാത്ത വിഷയത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.

കമ്മിഷനെ നിയോഗിച്ച് ഇതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. അഭിഭാഷകൻ രാജീവ് കുമാർ ദുബെ മുഖേന നൽകിയ ഹർജിയിൽ ഡൽഹി സ്വദേശിയാണ് ഇക്കാര്യമുന്നയിച്ചത്.

ALSO READ: അസം വെടിവയ്‌പ്പില്‍ 'പ്രകോപന പരാമര്‍ശം'; കോണ്‍ഗ്രസ് എം.എല്‍.എ അറസ്റ്റില്‍

ഓക്‌സിജന്‍ ലഭിക്കാത്തത് നിരവധി കൊവിഡ് രോഗികളുടെ മരണത്തിന് ഇടയാക്കിയെന്നും, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ബി.വി നാഗരത്‌ന എന്നിവരുടെ ബഞ്ച് തിങ്കളാഴ്ച വാദം കേൾക്കാനിരിക്കുന്ന ഹർജിയിൽ ആരോപിക്കുന്നു.

സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്‌ജിയെ കമ്മിഷന്‍റെ ചുമതല ഏല്‍പ്പിക്കണം. അല്ലെങ്കില്‍ സി.ബി.ഐയെയോ മറ്റേതെങ്കിലും അന്വേഷണ ഏജൻസിയെയോ നിയോഗിച്ച്, കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.