ചണ്ഡിഗഡ്: താൻ തരാൻ ജില്ലയിലെ ഇൻഡോ-പാക് അതിർത്തിക്ക് സമീപത്ത് നിന്ന് പഞ്ചാബ് പൊലീസ് ലഹരിവസ്‌തുക്കളും വെടിക്കോപ്പുകളും കണ്ടെടുത്തു.
ഖേംകരൺ സെക്‌ടറിലെ ബിഒപി മിയാൻവാലി ഹിത്താർ മേഖലയിൽ അതിർത്തി സുരക്ഷാ സേനയും (ബിഎസ്എഫ്) കൗണ്ടർ ഇന്‍റലിജൻസ് അമൃത്‌സറും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 22 പിസ്റ്റൾ, 44 മാഗസിൻ, 100 റൗണ്ട് വെടിയുണ്ടകൾ, 934 ഗ്രാം ഹെറോയിൻ എന്നിവ കണ്ടെടുത്തത്. സമീപത്തെ വയലിൽ ഒരു കറുത്ത ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.
ALSO READ: ലഖീംപൂര്‍ ഖേരി; സർക്കാരിന് രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ നടത്തിയതെന്ന് ഡിജിപി ഇക്‌ബാൽ പ്രീത് സിങ് സഹോട്ട പറഞ്ഞു. പാക്ക് കള്ളക്കടത്ത് സംഘമാകാം ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു.