ETV Bharat / bharat

'കാലില്‍ കാമറയും നമ്പരും കോഡും': ബംഗാളിലും ഒഡിഷയിലും കണ്ടെത്തിയത് ചാരപ്രാവുകൾ എന്ന് സംശയം

അപൂര്‍വമായ കോഡുകള്‍, നമ്പരുകള്‍ തുടങ്ങിയവയോടൊപ്പം കാല്‍വിരലുകളില്‍ കാമറ ഘടിപ്പിച്ച നിലയിലായിരുന്നു പ്രാവുകളെ കണ്ടെത്തിയത്. സമാന രീതിയില്‍ നേരത്തെ ഒഡിഷയില്‍ നിന്നും പ്രാവിനെ കണ്ടെത്തിയിരുന്നു.

pigeons  pigeons traced with suspicious messages  west bengal  Pigeon espionage  Odisha Pigeon espionage  latest national news  latest news today  ഒഡീഷ  സംശയാസ്‌പദമായ നിയലില്‍ പ്രാവിനെ പിടികൂടി  പ്രാവ്  ചാരപ്രവര്‍ത്തിയെന്ന് സംശയം  അപൂര്‍വമായ കോഡുകള്‍  പശ്ചിമ ബംഗാള്‍  ഒഡീഷ  പക്ഷിയെ ഉപയോഗിച്ചത് ചാരപ്രവര്‍ത്തിക്കെന്ന് സംശയം  ടാഗില്‍ നിന്ന് കോഡുകള്‍  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഒഡീഷയില്‍ സംശയാസ്‌പദമായ നിയലില്‍ പ്രാവിനെ പിടികൂടി; ചാരപ്രവര്‍ത്തിയെന്ന് സംശയം
author img

By

Published : Mar 21, 2023, 7:04 PM IST

ഒഡീഷയില്‍ സംശയാസ്‌പദമായ നിയലില്‍ പ്രാവിനെ പിടികൂടി; ചാരപ്രവര്‍ത്തിയെന്ന് സംശയം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്‌ചയില്‍ ദുരൂഹമായ സാഹചര്യത്തില്‍ പ്രാവുകളെ കണ്ടെത്തി. അപൂര്‍വമായ കോഡുകള്‍, നമ്പരുകള്‍ തുടങ്ങിയവയോടൊപ്പം കാല്‍വിരലുകളില്‍ കാമറ ഘടിപ്പിച്ച നിലയിലായിരുന്നു പ്രാവുകളെ കണ്ടെത്തിയത്. ദീര്‍ഘദൂരം പറക്കാന്‍ സാധിക്കുന്ന പ്രാവുകളെ ചാരപ്രവര്‍ത്തിക്കായി ഉപയോഗിച്ചതായിരിക്കുമെന്നതാണ് സംശയം.

ചൊവ്വാഴ്‌ച(21.03.2023) പുലര്‍ച്ചെ പലചരക്ക് കടയുടെ മുകളില്‍ ഒരു പ്രാവ് അവശനിലയില്‍ ഇരിക്കുന്നതായി ജാല്‍പൈഗുരി സദാര്‍ ബ്ലോക്കിലെ നിവാസികള്‍ കണ്ടെത്തി. തുടര്‍ന്ന് കട ഉടമസ്ഥനായ ദുലാല്‍ സര്‍ക്കാര്‍ പ്രാവിനെ പിടികൂടി പരിശോധിച്ചപ്പോഴായിരുന്നു പ്രാവിന്‍റെ കാലില്‍ ഫോണ്‍ നമ്പര്‍ എഴുതിയ ഒരു വസ്‌തു ചുറ്റിയിരിക്കുന്നത് കണ്ടെത്തിയത്. ഹിമാചല്‍ പ്രദേശ് നിവാസിയായ എംഡി അക്‌ബര്‍ എന്ന വ്യക്തിയുടെ പേരിലാണ് ഫോണ്‍ നമ്പര്‍.

ചാരപ്രവര്‍ത്തിക്കെന്ന് സംശയം: എന്നാല്‍, ആ വ്യക്തിക്ക് ജാല്‍പൈഗുരി സദാര്‍ ബ്ലോക്കുമായി യാതൊരു വിധ ബന്ധവുമില്ല. ഗിരിരാജ് ഇനത്തില്‍പെട്ട പ്രാവുകളെ ഒരിക്കല്‍ ചാരപ്രവര്‍ത്തിക്കായി ഉപയോഗിച്ചിരുന്നു. അതിനാല്‍ തന്നെ വിവരങ്ങള്‍ ചോര്‍ത്തിക്കിട്ടാന്‍ വേണ്ടിയാണ് പക്ഷിയെ ഉപയോഗിച്ചതെന്ന് പ്രദേശവാസികള്‍ സംശിയിക്കുന്നു.

'ഞങ്ങള്‍ പൊലീസില്‍ വിവരമറിയിച്ചിട്ടുണ്ട്. എന്നാല്‍, പ്രാവിനെ ഞങ്ങളുടെ പക്കല്‍ സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ ഞങ്ങള്‍ അതിനെ മോചിപ്പിച്ചു. പ്രാവിന്‍റെ കാലില്‍ കെട്ടിയ വസ്‌തുവില്‍ കാണപ്പെട്ടത് ഹിമാചല്‍ പ്രദേശിലെ ഒരു വ്യക്തിയുടെ നമ്പരായിരുന്നു'-പ്രദേശവാസിയായ പരിമാള്‍ ബിശ്വാസ് അറിയിച്ചു.

'എന്നാല്‍, ഏകദേശം 1500 കിലോമീറ്ററുകള്‍ താണ്ടി ഈ പക്ഷി എങ്ങനെ ഇവിടെ എത്തിയതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. പ്രാവിന് മുറിവേറ്റിരിക്കുന്നതിനാല്‍ ദീര്‍ഘദൂരം പറന്ന് പോകുവാന്‍ സാധ്യതയില്ല. എന്നാല്‍, എത്ര നേരം അത് ഈ പ്രദേശത്ത് ഉണ്ടാവുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല'- പരിമാള്‍ ബിശ്വാസ് പറഞ്ഞു.

കാലിലെ ടാഗില്‍ കോഡുകള്‍ കണ്ടെത്തി: സംഭവത്തില്‍ പൊലീസ് കടുത്ത ആശങ്ക അറിയിച്ചുണ്ട്. 'പ്രാവിന്‍റെ ഓരോ ചലനങ്ങളും ഞങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരോട് ഞങ്ങള്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും' പൊലീസ് പറഞ്ഞു.

'പ്രാവിന്‍റെ കാലില്‍ കെട്ടിയിരുന്ന വെളുത്ത നിറത്തിലുള്ള ടാഗില്‍ 31 എന്നായിരുന്നു എഴുതിയിരുന്നത്. എന്നാല്‍, സ്വര്‍ണ നിറമുള്ള ടാഗില്‍ 'റെഡി വി എസ്‌ പി ഡി എന്‍' എന്ന് ഇംഗ്ലീഷിലായിരുന്നു എഴുതിയിരുന്നത്. ഈ രണ്ടു കോഡുകളും എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല'- കൊട്‌വാലി പൊലീസ് ഇന്‍സ്‌പെക്‌ടര്‍ അറിയിച്ചു.

സമാന സംഭവം ഒഡിഷയിലും: മാര്‍ച്ച് എട്ടിന് ഒഡിഷയില്‍ നിന്നും സമാനമായ രീതിയില്‍ ദുരൂഹ സാഹചര്യത്തില്‍ ഒരു പ്രാവിനെ കണ്ടെത്തിയിരുന്നു. ജഗ്‌ത്‌സിങ്പൂര്‍ ജില്ലയിലെ പരാഡിപ്പ് തീരത്ത് നിന്നും ഒരു മത്സ്യത്തൊഴിലാളിയായിരുന്നു പ്രാവിനെ കണ്ടെത്തിയത്. പ്രാവിന്‍റെ കാലില്‍ കാമറയും ചിപ്പും ഘടിപ്പിച്ചത് കൂടാതെ ഉറുദുവിലും ചൈനീസിലും ഒരു സന്ദേശവും പ്രാവിന്‍റെ ചര്‍മത്തില്‍ എഴുതിയിട്ടുണ്ടായിരുന്നു.

ശേഷം മത്സ്യത്തൊഴിലാളികള്‍ പ്രാവിനെ മറൈന്‍ പൊലീസ് സ്‌റ്റേഷനില്‍ കൈമാറി. വിദേശ ഭാഷയില്‍ എഴുതിയ ടാഗ് പ്രാവിന്‍റെ ചിറകുകളില്‍ നിന്നാണ് കണ്ടെടുത്തത്. അതിനാല്‍ തന്നെ പ്രാവിനെ ചാര പ്രവര്‍ത്തിക്കായി ഉപയോഗിച്ചിരിക്കാമെന്ന് സംശയിക്കുന്നു.

സംഭവത്തെിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാമറ ചിപ്പുകളും ടാഗുകളും സംസ്ഥാനത്തെ ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. എന്നാല്‍, സംഭവത്തില്‍ യാതൊരു പുരോഗതിയും ലഭിക്കാത്ത സാഹചര്യത്തില്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.