ETV Bharat / bharat

വീണ്ടും കാലിൽ പ്രത്യേക എഴുത്തുമായി പ്രാവ് ; രണ്ട് ദിവസത്തിനിടെ മൂന്നാം സംഭവം, അന്വേഷണം - another suspicious pigeon rescued at Maltipatpur

ഇതേ ദിവസം തന്നെ സമാന രീതിയിൽ കേന്ദ്രപാരയിലെ ദാഷിപൂർ ഗ്രാമത്തിൽ ജിബാൻ മാജി എന്നയാളുടെ വീട്ടുമുറ്റത്തും അപൂർവയിനം പ്രാവിനെ കണ്ടെത്തി

പുരി ജില്ലയിൽ കാലിൽ എഴുത്തുമായി അപൂർവയിനം പ്രാവ്  മാൽതിപത്പൂർ കാലിൽ വിദേശഭാഷ എഴുത്തുമായി പ്രാവ്  ഒഡീഷ ദുരൂഹതയുണർത്തി വീണ്ടും പ്രാവ്  pigeon caught in puri with foreign language tag  another suspicious pigeon rescued at Maltipatpur  വീണ്ടും കാലിൽ പ്രത്യേക എഴുത്തുമായി പ്രാവ്
വീണ്ടും കാലിൽ പ്രത്യേക എഴുത്തുമായി പ്രാവ് ; രണ്ട് ദിവസത്തിനിടെ മൂന്നാം സംഭവം, അന്വേഷണം
author img

By

Published : Jan 5, 2022, 7:43 AM IST

Updated : Jan 5, 2022, 8:19 AM IST

പുരി : ദുരൂഹതയുണർത്തി വീണ്ടും കാലിൽ എഴുത്തുമായി പ്രാവിനെ കണ്ടെത്തി. ഒഡിഷ - പുരി ജില്ലയിലെ മാൽതിപത്പൂർ മേഖലയിൽ ഇന്നലെയാണ് (ജനുവരി 04) വീണ്ടും പ്രാവിനെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന പ്രാവിനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.

പ്രാവിന്‍റെ കാലിൽ രണ്ട് വിദേശ ഭാഷകളിലുള്ള എഴുത്തുണ്ടായിരുന്നു. കൂടാതെ അതിന്‍റെ വായിൽ നിന്ന് ഒരുതരം രാസപദാർഥത്തിന്‍റെ ഗന്ധവും ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഉടൻതന്നെ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥര്‍ പ്രദേശത്തെത്തി അന്വേഷണം നടത്തി.

വീണ്ടും കാലിൽ പ്രത്യേക എഴുത്തുമായി പ്രാവ് ; രണ്ട് ദിവസത്തിനിടെ മൂന്നാം സംഭവം, അന്വേഷണം

ALSO READ:ദുരൂഹതയുണർത്തി അപൂർവയിനം പ്രാവ്; കാലിൽ ചൈനീസ് ഭാഷയിൽ എഴുത്ത്

രണ്ട് ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഇതേ ദിവസം തന്നെ സമാന രീതിയിൽ കേന്ദ്രപാരയിലെ ദാഷിപൂർ ഗ്രാമത്തിൽ ജിബാൻ മാജി എന്നയാളുടെ വീട്ടുമുറ്റത്ത് അപൂർവയിനം പ്രാവിനെ കണ്ടെത്തി.

കഴിഞ്ഞ ദിവസം (ജനുവരി 03) സുന്ദർഗഡിലെ രാജ്‌ഗംഗ്‌പൂർ പൊലീസ് പരിധിക്ക് കീഴിലുള്ള കൻസ്ബഹൽ ഗ്രാമത്തിലും ഇത്തരത്തില്‍ അപൂർവയിനം പ്രാവിനെ കണ്ടെത്തിയിരുന്നു. സർബേശ്വർ ഛോത്ര എന്നയാളുടെ വീട്ടുമുറ്റത്ത് എത്തിയ പ്രാവിന്‍റെ കാലിൽ ചൈനീസ് ഭാഷയിൽ എഴുത്ത് കണ്ടതാണ് നാട്ടുകാർക്കിടയിൽ ഭീതിയുണർത്തിയത്.

Last Updated : Jan 5, 2022, 8:19 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.