Salman Khan meet best friends: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍റെതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കഭി ഈദ് കഭി ദിവാലി'. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് താരം ഇപ്പോഴുള്ളത്. ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ തന്‍റെ സുഹൃത്തുക്കളെ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയിരിക്കുകയാണ് താരം.
Salman and superstars gathered for a party: വളരെ സ്വകാര്യമായാണ് താരം ടോളിവുഡ് സൂപ്പര്‍ താരങ്ങളായ ചിരഞ്‌ജീവിയുമായും വെങ്കിടേഷുമായും കൂടിക്കാഴ്‌ച നടത്തിയത്. ജെ.സി. പവന്‍ റെഡ്ഡിയുടെ വസതിയില്‍ ഒരു സ്വകാര്യ പാര്‍ട്ടിയിലാണ് സല്‍മാന്‍ ഖാനും, ചിരഞ്‌ജീവിയും, വെങ്കിടേഷും ഒത്തുകൂടിയത്. ഇവര്‍ മൂവരും ജെ.സി. റെഡ്ഡിയുടെ അടുത്ത സുഹൃത്തുക്കളാണ്. ജെ.സി. പവന്‍ റെഡ്ഡിക്കൊപ്പമുള്ള സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
Kamal Hassan visits Chiranjeevi home: അടുത്തിടെ സല്‍മാന്‍ ഖാനും, കമല്‍ഹാസനും ചിരഞ്‌ജീവിയുടെ ഹൈദരാബാദിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കമല്‍ഹാസന്‍റെ ഏറ്റവും പുതിയ ചിത്രം 'വിക്ര'ത്തിന്‍റെ വിജയത്തെ തുടര്‍ന്നാണ് ചിരഞ്‌ജീവിയുടെ വീട്ടില്‍ അത്താഴ വിരുന്നില്‍ പങ്കെടുക്കാന്‍ സല്‍മാനും കമലും എത്തിയത്. ചിരഞ്‌ജീവിയുടെ വീട്ടിലെത്തിയ താരങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.
Salman Khan in Godfather | Venkatesh as guest role in Salman movie: ചിരഞ്‌ജീവിയുടെ ഏറ്റവും പുതിയ ചിത്രമായ 'ഗോഡ്‌ഫാദറി'ല്‍ സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. സല്‍മാന്‍റെ 'കഭി ഈദ് കഭി ദിവാലി'യില്‍ വെങ്കിടേഷും ചെറിയ റോളില്‍ എത്തുന്നു. 2022 ഡിസംബര്‍ 30നാണ് 'കഭി ഈദ് കഭി ദിവാലി' തിയേറ്ററുകളിലെത്തുക. നേരത്തെ ഈദ് റിലീസായി 2023ല്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
Kabhi Eid Kabhi Diwali stars: പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍റെ നായിക. ആയുഷ് ശര്‍മ, സഹീര്‍ ഇക്‌ബാല്‍ എന്നിവരും സുപ്രധാന വേഷത്തിലെത്തും. ബിഗ് ബോസ് താരം ഷെഹ്‌നാസ് ഗില്ലും ചിത്രത്തില്‍ വേഷമിടും. 'കഭി ഈദ് കഭി ദിവാലി'യിലൂടെ ബോളിവുഡില്‍ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് ഷെഹ്‌നാസ് ഗില്‍. ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിര്‍മാണം സാജിദ് നദിയാദ് വാല ആണ്.
Also Read: 'വിക്ര'ത്തിന്‍റെ വിജയത്തില്‍ കമല്‍ ഹാസന് ഉറ്റ സുഹൃത്തിന്‍റെ അത്താഴ വിരുന്ന്