ETV Bharat / bharat

ഒഡീഷയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മിനി പിക്കപ്പ്‌ വാനിടിച്ച് 7 പേര്‍ മരിച്ചു - കൊല്‍ക്കത്ത

കൊല്‍ക്കത്തയില്‍ നിന്നും ഇറച്ചിക്കോഴികളുമായെത്തിയ മിനി പിക്കപ്പ് വാന്‍ ഒഡീഷ ജാജ്‌പുർ ജില്ലയിലെ ചന്ദിഖോൾ ന്യൂൽപൂരിയില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്.

pickup van hits stationary truck  pickup van collide with truck in odisha  odisha accident  ഒഡീഷ  ഒഡീഷ വഹനാപകടം  ട്രക്കില്‍ മിനി പിക്കപ്പ്‌ വാനിടിച്ചു  കൊല്‍ക്കത്ത  ഒഡീഷ ജാജ്‌പുർ
Odisha Accident
author img

By

Published : Feb 25, 2023, 11:33 AM IST

ജജ്‌പുര്‍(ഒഡീഷ): മിനി പിക്കപ്പ് വാന്‍ ട്രക്കിലിടിച്ച് ഏഴ് പേര്‍ മരിച്ചു. ഒഡീഷ ജാജ്‌പുർ ജില്ലയിലെ ചന്ദിഖോൾ ന്യൂൽപൂരിയില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം. കൊല്‍ക്കത്തയില്‍ നിന്നും ഇറച്ചിക്കോഴികളുമായെത്തിയ മിനി പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു.

അമിത വേഗതയിലെത്തിയ പിക്കപ്പ് വാന് കൃത്യമായി വളവ് തിരിയാന്‍ സാധിക്കാത്തത് മൂലമാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. അപകടത്തില്‍ ആറ് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

കൊടും വളവുള്ള ഈ റോഡില്‍ അപകടങ്ങള്‍ പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ പ്രദേശത്ത് ട്രാഫിക് പൊലീസിനെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Also Read: മധ്യപ്രദേശില്‍ ട്രക്ക് നിയന്ത്രണം വിട്ട് രണ്ട് ബസുകളിലിടിച്ചു; 14 പേര്‍ മരിച്ചു, 50ഓളം പേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.