ETV Bharat / bharat

ഉത്തരാഖണ്ഡിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞ് എട്ട് മരണം, രണ്ട് പേർക്ക് പരിക്ക്‌

Pickup jeep accident in Uttarakhand : ചീരാഖാൻ-റീത്ത സാഹിബ് മോട്ടോർ റോഡിൽ വച്ച് ജീപ്പിന്‍റെ ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടമായതിനെ തുടർന്ന് വാഹനം 500 മീറ്റർ താഴ്‌ചയിലേക്ക്‌ മറിയുകയായിരുന്നെന്ന്‌ നൈനിറ്റാൾ പോലീസ് സൂപ്രണ്ട് പ്രഹ്ലാദ് നാരായൺ മീണ

Pickup jeep accident in Uttarakhands Nainital  Pickup jeep accident  pickup jeep falls into gorge  accident  Uttarakhand  ഉത്തരാഖണ്ഡ്‌  പിക്കപ്പ് ജീപ്പ് മറിഞ്ഞു  വാഹനാപകടം  Uttarakhand accident  വാഹനം താഴ്‌ചയിലേക്ക്‌ മറിഞ്ഞു  പിക്കപ്പ് ജീപ്പ്  Pickup jeep accident in Uttarakhand
Pickup jeep accident in Uttarakhand
author img

By ETV Bharat Kerala Team

Published : Nov 17, 2023, 8:19 PM IST

Updated : Nov 17, 2023, 9:09 PM IST

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞ്‌ അപകടം (Pickup jeep accident in Uttarakhand). വെള്ളിയാഴ്‌ചയുണ്ടായ വാഹനാപകടത്തിൽ പിക്കപ്പ് ജീപ്പ് റോഡിൽ നിന്ന് തെന്നി കുഴിയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചതായി നൈനിറ്റാൾ പോലീസ് സൂപ്രണ്ട് പ്രഹ്ലാദ് നാരായൺ മീണ സ്ഥിരീകരിച്ചു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റതായും അവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.

നൈനിറ്റാളിൽ നിന്ന് ഹൽദ്വാനിയിലേക്ക് പോകുന്ന പിക്കപ്പ് ജീപ്പ് ഇന്ന് രാവിലെ നൈനിറ്റാൾ ജില്ലയിലെ ചിരാഖാൻ-റീത്ത സാഹിബ് മോട്ടോർ റോഡിലാണ്‌ അപകടമുണ്ടായതെന്ന് നൈനിറ്റാൾ എസ്എസ്‌പി പറഞ്ഞു. ചീരാഖാൻ-റീത്ത സാഹിബ് മോട്ടോർ റോഡിൽ വച്ച് ജീപ്പിന്‍റെ ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടമായതിനെ തുടർന്ന് വാഹനം 500 മീറ്റർ താഴ്‌ചയിലേക്ക്‌ മറിയുകയായിരുന്നെന്നും എസ്‌എസ്‌പി കൂട്ടിച്ചേര്‍ത്തു.

ജീപ്പ് കുഴിയിൽ വീഴുന്നതും അതിലെ യാത്രക്കാരുടെ നിലവിളിയും കേട്ട് ഉടൻ തന്നെ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി നാട്ടുകാർ പറഞ്ഞു. പിന്നീട് പിആർഡി ജവാൻ ആയ നവീൻ അപകടത്തെക്കുറിച്ച് ലോക്കൽ പൊലീസിനെയും സിവിൽ അഡ്‌മിനിസ്ട്രേഷനെയും അറിയിച്ചു. തുടർന്ന് പ്രാദേശിക അധികാരികൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

ദാൽകന്യ ഗ്രാമത്തിൽ താമസിക്കുന്ന ധനി ദേവി (38), തുളസി പ്രസാദ് (35), രമാദേവി (26), തരുൺ പനേരു (5), നരേഷ് പനേരു (26), ദേവിദത്ത് (51) അഘോദ ഗ്രാമത്തിൽ താമസിക്കുന്ന ശിവരാജ് സിങ് (25), നരേഷ് സിങ് (20) എന്നിവരാണ്‌ അപകടത്തില്‍ മരിച്ചത്‌. അപകടത്തില്‍ പരിക്കേറ്റ ദാൽകന്യ നിവാസികളായ രാജേന്ദ്ര പനേരു (36), ഹേമചന്ദ്ര പനേരു (39) എന്നിവരെയും തിരിച്ചറിഞ്ഞു.

നൈനിറ്റാൾ പൊലീസും എസ്‌ഡിആർഎഫും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് എസ്എസ്‌പി പറഞ്ഞു. വെള്ളിയാഴ്‌ച രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു.

ജമ്മു കശ്‌മീരില്‍ ബസ് അപകടം: ജമ്മു കശ്‌മീരിലെ ദോഡയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു 19 പേര്‍ക്ക് പരിക്കേറ്റു. ദോഡയിലെ അസര്‍ മേഖലയിലാണ് അപകടം നടന്നത്. കിഷ്ത്വാർ ബോഞ്ച്‌വയിൽ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്നും തെന്നി മാറിയ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. സംഭവത്തിന് പിന്നാലെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ജമ്മുവിലെ ആശുപത്രികളിലേക്ക് മാറ്റി.

അപകട കാരണം വ്യക്തമായിട്ടില്ല. കൂടുതല്‍ ആളുകളെ കയറ്റിയതാണോ അമിത വേഗതയാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. ജമ്മുവിലെ നര്‍വാള്‍ സ്വദേശിയായ ധീരജ്‌ ഗുപ്‌ത എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബസ് എന്ന് പൊലീസ് പറഞ്ഞു. ജമ്മു കശ്‌മീരിലെ ലെഫ്‌റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിൻഹ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.

ALSO READ: അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു ; മരണപാതയായി ഇടുക്കി നേര്യമംഗലം റോഡ്

Last Updated : Nov 17, 2023, 9:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.