ഭോപ്പാൽ : സ്ഥാപനത്തിന്‍റെ ലോഗോ അനധികൃതമായി ഉപയോഗിച്ചതിന് മധ്യപ്രദേശ് കോൺഗ്രസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഫിൻടെക് സേവന കമ്പനിയായ ഫോൺപേ (PhonePe). ' 50 ശതമാനം (കമ്മിഷൻ) നൽകൂ, നിങ്ങളുടെ ജോലി പൂർത്തിയാക്കൂ' എന്ന് കുറിച്ച്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ (Shivraj Singh Chouhan) ചിത്രമുള്ള പോസ്റ്ററുകൾ ഫോൺപേ ലോഗോയ്‌ക്കൊപ്പം നഗരത്തിൽ പലയിടത്തും പതിച്ചിരുന്നു. ചിന്ദ്വാര, രേവ, സത്‌ന, സംസ്ഥാന തലസ്ഥാനമായ ഭോപ്പാൽ എന്നിവിടങ്ങളില്‍ ഇത്തരം പോസ്റ്ററുകൾ പതിച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രാദേശിക ഭരണകൂടങ്ങള്‍ അത് നീക്കം ചെയ്‌തു.
ഓൺലൈൻ പണമിടപാട് നടത്തുന്നതിന് ഫോൺപേ ഉപയോഗിക്കുന്ന ക്യുആർ കോഡിന്‍റെ രൂപത്തിലായിരുന്നു പോസ്‌റ്ററുകൾ നിർമിച്ചിരുന്നത്. ഈ പോസ്‌റ്ററുകളിൽ ഫോൺപേ എന്നും എഴുതിയിട്ടുണ്ട്. രാഷ്‌ട്രീയമോ അല്ലാത്തതോ ആയ കാര്യത്തിന് കമ്പനി ലോഗോ അനധികൃതമായി ഉപയോഗിച്ചതിലാണ് ഫോൺപേ എതിർപ്പ് അറിയിച്ചിട്ടുള്ളത്.
-
The PhonePe logo is a registered trademark of our company and any unauthorized use of PhonePe’s intellectual property rights will invite legal action. We humbly request @INCMP to remove the posters and banners featuring our brand logo and colour 🙏.
— PhonePe (@PhonePe) June 26, 2023 " class="align-text-top noRightClick twitterSection" data="
">The PhonePe logo is a registered trademark of our company and any unauthorized use of PhonePe’s intellectual property rights will invite legal action. We humbly request @INCMP to remove the posters and banners featuring our brand logo and colour 🙏.
— PhonePe (@PhonePe) June 26, 2023The PhonePe logo is a registered trademark of our company and any unauthorized use of PhonePe’s intellectual property rights will invite legal action. We humbly request @INCMP to remove the posters and banners featuring our brand logo and colour 🙏.
— PhonePe (@PhonePe) June 26, 2023
also read : TS Singh Deo | ഛത്തീസ്‌ഗഡില്‍ നിർണായക നീക്കം, ടിഎസ് സിംഗ് ദിയോയെ ഉപമുഖ്യമന്ത്രിയാക്കി കോൺഗ്രസ്
പോസ്‌റ്ററുകൾക്കെതിരെ ഫോൺപേയുടെ ട്വീറ്റ് : തങ്ങള്‍ ഒരു പാർട്ടിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നില്ലെന്ന് ഫോൺപേ അതിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ വ്യക്തമാക്കി. ഫോൺപേ ലോഗോ കമ്പനിയുടെ രജിസ്റ്റർ ചെയ്‌ത വ്യാപാരമുദ്രയാണ്. ഇതിന്‍റെ അനധികൃത ഉപയോഗം നിയമനടപടി ക്ഷണിച്ചുവരുത്തും. ഞങ്ങളുടെ ബ്രാൻഡ് ലോഗോയും നിറവും ഉൾക്കൊള്ളുന്ന പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യാൻ മധ്യപ്രദേശ് കോൺഗ്രസിനോട് അഭ്യർഥിക്കുന്നു, എന്നുമായിരുന്നു ട്വീറ്റിന്‍റെ പൂർണരൂപം.
മധ്യപ്രദേശിലെ പോസ്‌റ്റർ പോര് : പോസ്‌റ്ററുകൾ പതിച്ചത് ആരാണെന്ന് വ്യക്തമല്ലാത്തതിനാൽ പോസ്റ്ററുകൾ ഒട്ടിച്ച അജ്‌ഞാതർക്കെതിരെ പഡവ് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം നടത്തിവരികയാണ്. അതേസമയം മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമല്‍നാഥിന്‍റെ പേരിൽ ' അഴിമതിനാഥ് ' എന്ന പേരിൽ നഗരത്തിന്‍റെ പല ഭാഗങ്ങളിലും പോസ്‌റ്ററുകൾ പതിച്ചിട്ടുണ്ട്. പോസ്റ്റർ ഒട്ടിച്ചത് ആരാണെന്നറിയില്ലെങ്കിലും ബിജെപി പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിൽ ആരോപണ - പ്രത്യാരോപണങ്ങൾ ശക്തമാകുന്നതിനിടെയാണ് പോസ്‌റ്റർ പോരും.
ഈ വർഷം അവസാനമാണ് മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 15 മാസം മുഖ്യമന്ത്രിയായിരുന്ന കമൽനാഥിന്‍റെ കാലയളവില്‍ അഴിമതിയാണ് നടന്നതെന്ന് ആരോപിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. ഇതിനുള്ള മറുപടിയൊന്നാണമാണ് ശിവരാജ് സിംഗ് ചൗഹാനെതിരായ കോണ്‍ഗ്രസ് പോസ്‌റ്ററുകൾ.