ETV Bharat / bharat

ആയുര്‍വേദ പിജി വിദ്യാര്‍ഥികള്‍ക്ക് അലോപ്പതിയ്‌ക്ക് സമാനമായ സ്റ്റൈപന്‍ഡ് ലഭിക്കില്ല: സുപ്രീം കോടതി - Ayurveda Allopathy

PG Ayurveda Stipend: ആയുര്‍വേദ വിഭാഗത്തിലെ പിജി വിദ്യാര്‍ഥികളും അലോപ്പതി വിഭാഗത്തിലെ വിദ്യാര്‍ഥികളും വഹിക്കുന്ന ചുമതല സമാനമല്ലെന്ന് സുപ്രീം കോടതിയുടെ കണ്ടെത്തല്‍.

PG Ayurveda Stipend  Ayurveda Students Stipend  Ayurveda Allopathy  ആയുര്‍വേദ പിജി
PG Ayurveda Stipend
author img

By ETV Bharat Kerala Team

Published : Jan 9, 2024, 3:51 PM IST

ന്യൂഡല്‍ഹി: അലോപ്പതി വിഭാഗത്തില്‍ ലഭിക്കുന്ന സ്റ്റൈപന്‍ഡ് ആയുർവേദ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ആയുര്‍വേദത്തില്‍ വിദ്യാര്‍ഥികള്‍ വഹിക്കുന്ന ചുമതലകള്‍ അലോപ്പതിക്ക് സമാനമല്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ആണ് സുപ്രീം കോടതിയില്‍ വിഷയം പരിഗണിച്ചത്.

ഈ വിഷയത്തില്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ 2019ലെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി സര്‍ക്കാരിന്‍റെ ഹര്‍ജി അംഗീകരിക്കുകയും ചെയ്‌തു. ജനുവരി രണ്ടിനാണ് ഇത് സംബന്ധിച്ച വിധി സുപ്രീം കോടതി പ്രസ്‌താവിച്ചത്. മധ്യപ്രദേശ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ സൗരഭ് മിശ്രയായിരുന്നു ഹൈക്കോടതി ഉത്തരവിന്‍റെ സാധുതയെ ചോദ്യം ചെയ്‌ത് രംഗത്തെത്തിയത്.

ആയുര്‍വേദ പിജി വിദ്യാര്‍ഥികള്‍ വഹിക്കുന്ന ചുമതലകളെ ഒരിക്കലും അലോപ്പതി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടേതുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. 2019ലെ വിധിക്ക് പിന്നാലെ രണ്ട് വിഭാഗത്തിലും നല്‍കുന്ന സ്റ്റൈപന്‍ഡ് പരിഷ്‌കരിച്ചിരുന്നു. നിലവില്‍ രണ്ട് സ്ട്രീമുകളിലെയും വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്റ്റൈപന്‍ഡുകള്‍ തമ്മില്‍ വലിയ അന്തരമില്ലെന്നും മിശ്ര കോടതിയില്‍ വ്യക്തമാക്കി.

അതേസമയം, ഹൈക്കോടതിയില്‍ സംസ്ഥാനം സ്വീകരിച്ച നിലപാട് സ്വീകാര്യമല്ലെന്നായിരുന്നു ആയുർവേദ വിദ്യാർഥികളെ പ്രതിനിധീകരിച്ച അഭിഭാഷകന്‍റെ വാദം. ആയുര്‍വേദ പിജി വിദ്യാര്‍ഥികള്‍ അലോപ്പതിയിൽ ബിരുദാനന്തര ബിരുദം നേടുന്ന വിദ്യാർഥികളേക്കാൾ വ്യത്യസ്‌ത വിഭാഗക്കാരാണെന്ന് സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു മുന്‍പ് മധ്യപ്രദേശ് ഹൈക്കോടതിയുടെത നിരീക്ഷണം.

Also Read : 'ഒന്നര വര്‍ഷത്തിനുശേഷം പുഞ്ചിരിക്കാനായി, ശ്വാസം വിടാനായി' ; വിധിക്കുപിന്നാലെ ബില്‍ക്കിസ് ബാനു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.