ETV Bharat / bharat

പി.എഫ്.ഐയേയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു - pfi banned in india for five years

പിഎഫ്ഐയുടെ പ്രവർത്തനം ജനാധിപത്യ സങ്കൽപ്പങ്ങളെ തുരങ്കം വയ്ക്കുന്നതാണെന്നും ഭരണഘടനാപരമായ അധികാരത്തോടും രാജ്യത്തിന്‍റെ ഭരണഘടന സജ്ജീകരണത്തോടും തികഞ്ഞ അനാദരവ് പ്രകടപ്പിക്കും വിധമാണെന്നും കേന്ദ്ര സർക്കാർ

PFI banned government in India by central  പോപ്പുലർ ഫ്രണ്ടിന് ഇന്ത്യയിൽ നിരോധനം  പിഎഫ്‌ഐക്കും അനുബന്ധ സംഘടനകൾക്കും നിരോധനം  അഞ്ചുവർഷത്തേക്ക് നിരോധനം  പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും  കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു  PFI  JMB  SIMI  nia ed raid in popular front office  എൻഐഎ റെയ്‌ഡ് പോപ്പുലർ ഫ്രണ്ട് ഓഫീസ്  പിഎഫ്ഐ അറസ്റ്റ്  പോപ്പുലർ ഫ്രണ്ട് ഹർത്താൽ  popular front hartal  popular front arrest  PFI banned in India by central government  pfi banned government in india by central  pfi declared as unlawful association  കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ  പിഎഫ്ഐ  പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ  സ്റ്റുഡന്‍റ്സ് ഇസ്‌ലാമിക് ഓഫ് ഇന്ത്യ  ജമാത്ത് ഉൽ മുജാഹിദീൻ ബംഗ്ലാദേശ്  ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ  ISIS  pfi banned in india for five years  പി എഫ് ഐയേയും അനുബന്ധ സംഘടനകളെയും
പി.എഫ്.ഐയേയും അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
author img

By

Published : Sep 28, 2022, 6:48 AM IST

Updated : Sep 28, 2022, 9:48 AM IST

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കും (PFI) അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്ര സർക്കാർ. അഞ്ച് വർഷത്തേക്കാണ് നിരോധനം. സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ, രാഷ്‌ട്രീയ സംഘടനയായി പിഎഫ്‌ഐ പ്രവർത്തിക്കുന്നുണ്ടെങ്കിലും സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ സമൂലവത്കരിക്കാനുള്ള രഹസ്യ അജണ്ടയാണ് അവർ പിന്തുടരുന്നതെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

പിഎഫ്ഐയുടെ പ്രവർത്തനം ജനാധിപത്യ സങ്കൽപ്പങ്ങളെ തുരങ്കം വയ്ക്കുന്നതാണെന്നും ഭരണഘടനാപരമായ അധികാരത്തോടും രാജ്യത്തിന്‍റെ ഭരണഘടന സജ്ജീകരണത്തോടും തികഞ്ഞ അനാദരവ് പ്രകടപ്പിക്കും വിധമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്‌ക്കും വെല്ലുവിളിയാണ്. രാജ്യത്തിന്‍റെ പൊതുസമാധാനത്തിനും സാമുദായിക സൗഹാർദത്തിനും ഭംഗം വരുത്തുന്നതും ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നതുമാണ് പിഎഫ്ഐയുടെ പ്രവർത്തനങ്ങളെന്നും വിജ്ഞാപനത്തിൽ പറയുന്നു.

നിരോധിത സംഘടനകളുമായി ബന്ധം: പിഎഫ്ഐയുടെ സ്ഥാപക അംഗങ്ങളിൽ ചിലർ സ്റ്റുഡന്‍റ്സ് ഇസ്‌ലാമിക് ഓഫ് ഇന്ത്യയുടെ (SIMI) നേതാക്കളാണെന്നും പിഎഫ്ഐക്ക് ജമാത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശുമായി (JMB) ബന്ധമുണ്ടെന്നും ഇവ രണ്ടും നിരോധിത സംഘടനകളാണെന്നും അതിൽ പറയുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ISIS) പോലുള്ള ആഗോള ഭീകര സംഘടനകളുമായി പിഎഫ്ഐക്ക് അന്താരാഷ്‌ട്ര തലത്തിൽ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

രാജ്യത്ത് അരക്ഷിതാവസ്ഥ ഉയർത്തി ഒരു സമുദായത്തെ സമൂലവത്കരിക്കാൻ പിഎഫ്ഐയും അനുബന്ധ സംഘടനകളും മുന്നണികളും രഹസ്യമായി പ്രവർത്തിക്കുകയാണെന്നും ചില പിഎഫ്ഐ കേഡർമാർ അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ചേർന്നുവെന്നത് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും വിജ്ഞാപനത്തിൽ പറയുന്നു.

അറസ്റ്റിലായത് 100ഓളം പേർ: ദേശീയ അന്വേഷണ ഏജൻസിയും (NIA) എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റും (ED) സംസ്ഥാന പൊലീസ് സേനയും സംയുക്തമായി ഇന്ത്യയിലുടനീളമുള്ള പിഎഫ്‌ഐ നേതാക്കളുടെയും അംഗങ്ങളുടെയും വീടുകളിലും ഓഫിസുകളിലും പരിശോധന നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലായി 93 ഇടങ്ങളിൽ നടത്തിയ റെയ്‌ഡിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 100ഓളം പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു.

വിവിധ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് പിഎഫ്‌ഐക്കും അതിന്‍റെ നേതാക്കൾക്കും അംഗങ്ങൾക്കുമെതിരെ കഴിഞ്ഞ കുറെയേറെ വർഷങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ ധാരാളം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 2006ലാണ് കേരളത്തിൽ പിഎഫ്ഐ ആരംഭിച്ചത്.

Last Updated : Sep 28, 2022, 9:48 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.