ETV Bharat / bharat

'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം മുഴക്കി പൂനെയിലെ പി.എഫ്.ഐ പ്രവര്‍ത്തകര്‍

പിഎഫ്ഐക്കെതിരെ രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡിനെ തുടര്‍ന്ന് പൂനെ ജില്ല കലക്‌ട്‌റേറ്റിന് പുറത്ത് നടത്തിയ പ്രതിഷേധത്തിലാണ് പ്രവര്‍ത്തകര്‍ 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം മുഴക്കിയത്. പ്രക്ഷോഭം നടത്തരുത് എന്ന പൊലീസ് നിര്‍ദേശം ലംഘിച്ചായിരുന്നു പ്രദേശത്ത് പ്രതിഷേധം. സംഭവത്തില്‍ നിരവധി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തു

Pakistan Zindabad slogan in Pune  PFI Activists used Pakistan Zindabad slogan  PFI Activists  പാകിസ്ഥാൻ സിന്ദാബാദ്  പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധം  പോപ്പുലര്‍ ഫ്രണ്ട്
പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധം; പൂനെയില്‍ 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം മുഴക്കി പ്രവര്‍ത്തകര്‍
author img

By

Published : Sep 24, 2022, 1:48 PM IST

പൂനെ: പ്രതിഷേധത്തിനിടെ 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം മുഴക്കി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. പിഎഫ്ഐക്കെതിരെ രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡിനെ തുടര്‍ന്ന് പൂനെ ജില്ല കലക്‌ടറേറ്റിന് പുറത്ത് നടത്തിയ പ്രതിഷേധത്തിലാണ് പ്രവര്‍ത്തകരുടെ 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം. പ്രദേശത്ത് അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയതിന് 60ലധികം പേര്‍ക്കെതിരെ കേസ്‌ എടുത്തിട്ടുണ്ട്.

പിഎഫ്‌ഐ പ്രതിഷേധത്തില്‍ 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം

സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ തന്നെ പ്രതിഷേധം സംഘടിപ്പിക്കരുതെന്ന് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അത് നിരസിച്ചാണ് പ്രവര്‍ത്തകര്‍ കലക്‌ട്‌റേറ്റിന് പുറത്ത് സംഘടിച്ചത്. തുടര്‍ന്ന് പ്രതിഷേധക്കാർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 141, 143, 145, 147, 149(നിയമവിരുദ്ധമായ കൂടി ചേരല്‍), 188(ഉദ്യോഗസ്ഥര്‍ പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാതിരുന്നത്), 341( അനാവശ്യ നിയന്ത്രണം) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്‌ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കൂടാതെ മഹാരാഷ്‌ട്ര പൊലീസിന്‍റെ ഉചിതമായ വകുപ്പുകള്‍ ചുമത്തിയും കേസ്‌ എടുത്തിട്ടുണ്ട്.

Also Read:പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധം രൂക്ഷം; പൂനെയില്‍ അനുമതിയില്ലാതെ പ്രക്ഷോഭം നടത്തിയതിന് 60ലധികം പേര്‍ക്കെതിരെ കേസ്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.