ന്യൂഡൽഹി : ലഡാക്കിൽ പെട്രോള്‍ വില 100 രൂപ കടന്നു. ലിറ്ററിന് 101.95 ആണ് തിങ്കളാഴ്ചത്തെ വില. വിവിധ സംസ്ഥാനങ്ങളിലും ഇന്ധനവിലയിൽ വർധനയുണ്ട്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.4 ഉം ഡീസൽ ലിറ്ററിന് 87.28 ഉം രൂപയാണ്.
also read:രാമ ജന്മഭൂമി ട്രസ്റ്റ് അഴിമതി ആരോപണം : പഠിക്കാതെ പ്രതികരിക്കാനില്ലെന്ന് ചമ്പത് റായ്
മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 102.58 ഉം ഡീസല്‍ ലിറ്ററിന് 94.70 ഉം രൂപയായി. മധ്യപ്രദേശിലെ ഭോപ്പാലിൽ ഇത് യഥാക്രമം 104.59, 95.91 എന്നിങ്ങനെയാണ്. രാജ്യത്ത് ഇന്ധനവില ഉയരുന്നതിനെതിരെ വെള്ളിയാഴ്ച കോൺഗ്രസും തൊഴിലാളി സംഘടനകളും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.