ന്യൂഡൽഹി: മുംബൈയിൽ പെട്രോൾ വില 103 കടന്നു. മുംബൈയിൽ പെട്രോളിന് 26 പൈസ കൂടി വർധിപ്പിച്ചതോടെ ഇന്ധന വില ലിറ്ററിന് 103.89 ആയി. ഡീസൽ ലിറ്ററിന് 95.79 രൂപയാണ് വില. ന്യൂഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 97.50 രൂപയും ഡീസൽ വില 88.30 രൂപയുമായി. ഡൽഹിയിൽ ഡീസലിന് ഏഴ് പൈസയാണ് വർധിച്ചത്.
കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്ത് ഇന്ധന വില പെട്രോളിന് 97.50 രൂപയും ഡീസലിന് 88.23 രൂപയുമായിരുന്നു. ചെന്നൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 98.88 ഉം 92.89 രൂപയുമാണ്.
Read more: സംസ്ഥാനത്ത് പെട്രോളിന് സെഞ്ച്വറി; പാറശാലയില്‍ ലിറ്ററിന് 100.04 രൂപ
കൊൽക്കത്തയിൽ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില യഥാക്രമം 97.63 രൂപയും 91.15 രൂപയുമായി. രാജ്യത്തുടനീളം ഇന്ധനവില കുതിച്ചുയരുകയാണ്. പല സംസ്ഥാനങ്ങളിലും ഇതിനോടകം ഇന്ധനവില 100 രൂപ കടന്നു. ദിനംപ്രതി വർധിച്ചു വരുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ച് കോൺഗ്രസ്, രാജ്യവ്യാപക പ്രകടനം നടത്തിയിരുന്നു.