ന്യൂഡൽഹി: തുടർച്ചയായ പതിനാലാം ദിവസവും രാജ്യത്ത് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. ആഗോള എണ്ണ വിപണിയിൽ പതിവ് വ്യതിയാനങ്ങൾ നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്യത്ത് ഇന്ധന വില രണ്ടാഴ്‌ചയായി സ്ഥിരമായി തുടരുകയാണ്. ഇതനുസരിച്ച് രാജ്യതലസ്ഥാനത്ത് ശനിയാഴ്‌ച പെട്രോൾ ലിറ്ററിന് 91.17 രൂപയും ഡീസലിന് 81.47 രൂപയുമാണ് വില. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ലിറ്ററിന് 100 രൂപ കടന്ന ഇന്ധന വില കുറയ്ക്കുന്നത് തീരുമാനിച്ചിട്ടില്ല.
ഫെബ്രുവരി ആദ്യം മുതൽ ക്രൂഡ് ഓയിൽ ബാരലിന് ഏഴ് ഡോളറിൽ കൂടുതൽ നേട്ടമുണ്ടാക്കിയതിനെ തുടർന്നാണ് ഒഎംസികൾ ഇന്ധന വില വർധിപ്പിച്ചത്. ഇത് പ്രകാരം ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 4.22 രൂപയും ഡീസൽ 4.34 രൂപയും വർധിച്ചു. നിലവിൽ ക്രൂഡ് ഓയിൽ ബാരലിന് 69.2 ഡോളറാണ്. 2021ൽ മാത്രം ഇന്ധന വിലയിൽ 26 മടങ്ങ് വർധനയാണുണ്ടായത്.