ന്യൂഡൽഹി: തുടർച്ചയായ പത്താം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർദ്ധിച്ചത്. പെട്രോൾ ലിറ്ററിന് 89.54 രൂപയും ഡീസലിന് 79.95 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് 1.45 രൂപയും ഡീസലിന് 2.70 രൂപയുമാണ് കൂടിയത്.
തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 91 രൂപ 42 പൈസയും ഡീസലിന് 85 രൂപ 93 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 89 രൂപ 70 പൈസയും ഡീസലിന് 84 രൂപ 32 പൈസയുമാണ്. രാജ്യത്തെ പലയിടങ്ങളിലും പെട്രോൾ വില 100 രൂപ കടന്നിട്ടുണ്ട്.