ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധന. പെട്രോളിന് 29 പൈസയും ഡീസലിന് 35 പൈസയും ഉയർന്നു. തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്ത് പെട്രോൾ വില ഉയർന്നത്. പെട്രോളിന് ലിറ്ററിന് 88.14 രൂപയും ഡീസലിന് 78.38 രൂപയുമാണ് നിലവിലെ വില.
ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 61 ഡോളറിനടുത്താണ് വെള്ളിയാഴ്ച ഉണ്ടായ വർധന. പെട്രോളിന്‍റെയും ഡീസലിന്‍റെയും കേന്ദ്ര നികുതി കുത്തനെ വർധിച്ചതാണ് നിലവിലെ വിലക്കയറ്റത്തിന് കാരണം. അതേസമയം, പെട്രോൾ ഉൽപന്നങ്ങളുടെ തീരുവ വെട്ടിക്കുറച്ചതായി എണ്ണമന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു.