ന്യൂഡൽഹി: തുടർച്ചയായ അഞ്ച് ദിവസത്തെ വിലവർധനവിന് ശേഷം ഇന്ധനവിലയിൽ നേരിയ ആശ്വാസം. ബുധനാഴ്‌ച രേഖപ്പെടുത്തിയത് ചൊവ്വാഴ്‌ചത്തെ നിരക്ക് തന്നെ. ഡൽഹിയിൽ പെട്രോളിന് ലിറ്റർ നിരക്ക് 81.59 രൂപയും ഡീസൽ വില 71.41 രൂപയുമായിരുന്നു ചൊവ്വാഴ്‌ച ഇന്ധവില. ഇന്നും നിരക്കിൽ വ്യത്യാസമില്ലാതെ തുടരുന്നു. നഗരത്തിലെ മറ്റ് മെട്രോ സിറ്റികളിലും ഇന്ധനവില നിരക്കിൽ മാറ്റമില്ല.
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്‌ച മുതലാണ് പെട്രോൾ-ഡീസൽ വില ഉയരാനാരംഭിച്ചത്. അഞ്ച് ദിവസത്തിനിടെ പെട്രോളിന് 53 പൈസയും ഡീസലിന് 95 പൈസയും ഉയർന്നിരുന്നു. സെപ്റ്റംബർ 22 മുതൽ പെട്രോൾ വിലയും ഒക്ടോബർ രണ്ടിന് ശേഷം ഡീസൽ നിരക്കിലും മാറ്റമുണ്ടായില്ല. അന്താരാഷ്‌ട്ര വിപണിയിൽ എണ്ണ നിരക്കിൽ ഉണ്ടാകുന്ന വ്യത്യാസമാണ് പെട്രോൾ, ഡീസൽ ഇന്ധന വില വർധിക്കാൻ കാരണമായിരുന്നത്.