ETV Bharat / bharat

പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യത; സൂചന നല്‍കി സര്‍ക്കാര്‍

രാജ്യത്ത് ഇന്ധന വില കുറയാന്‍ സാധ്യത. അതേസമയം ഇന്ധനത്തിന്‍റെ അധിക ഉത്‌പാദനം വെട്ടി കുറയ്‌ക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ടെങ്കിലും ക്രൂഡ് ഓയില്‍ വിതരണത്തില്‍ കുറവുണ്ടാകില്ലെന്ന് അറിയിച്ചു.

Petrol diesel prices  Petrol diesel price in India will slashed  Petrol diesel price  diesel price  diesel price today  പെട്രോള്‍  ഡീസല്‍ വില കുറയാന്‍ സാധ്യത  സൂചന നല്‍കി സര്‍ക്കാര്‍  ഇന്ധന ഉത്‌പാദനം വെട്ടിക്കുറച്ച് സൗദിയും റഷ്യയും  ക്രൂഡ് ഓയില്‍  രാജ്യത്ത് ഇന്ധന വില കുറയാന്‍ സാധ്യത  ഇന്ധന വില കുറയാന്‍ സാധ്യത  ഇന്ധന ഉത്‌പാദനം  ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍  new delhi news updates  latest news in new delhi
പെട്രോള്‍,ഡീസല്‍ വില കുറയാന്‍ സാധ്യത
author img

By

Published : Jun 8, 2023, 10:12 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ തങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയെ മറികടന്നതായുള്ള സൂചനകള്‍ ലഭിച്ചതിന് പിന്നാലെയാണ് പെട്രോള്‍, ഡീസല്‍ വില കുറയുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ (ഒഎംസി) സാമ്പത്തിക പ്രതിസന്ധി മറികടന്നുവെന്നത് കഴിഞ്ഞ മൂന്ന് മാസത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ടെന്നും പെട്രോള്‍, ഡീസല്‍ വില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ധന ഉത്‌പാദനം വെട്ടിക്കുറയ്‌ക്കുമെന്ന് സൗദി: ലോകത്തെ മുന്‍നിര ഇന്ധന കയറ്റുമതി രാജ്യമായ സൗദി അറേബ്യ അടുത്ത മാസത്തോടെ ഇന്ധന ഉത്‌പാദനം വെട്ടി കുറയ്‌ക്കും. അതേ സമയം ക്രൂഡ് ഓയില്‍ വിതരണത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ധനത്തിന്‍റെ അധിക ഉത്‌പാദനം വെട്ടി കുറയ്‌ക്കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ടെങ്കിലും ക്രൂഡ് ഓയില്‍ വിതരണത്തില്‍ കുറവുണ്ടാകില്ലെന്നും അറിയിച്ചു.

ഉത്‌പാദനം കുറച്ചാലും ഇന്ധന വിതരണം കൃത്യമായി കൈകാര്യം ചെയ്യുമെന്ന് ഒഎംസി (ഇന്ധന ഉല്‍പ്പാദന രാജ്യങ്ങൾ) അറിയിച്ചു. ഹരിത ഹൈഡ്രജൻ ദൗത്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒഎംസികള്‍ യോഗം ചേര്‍ന്നിരുന്നു. സൗദിക്കൊപ്പം റഷ്യയുടെ നേതൃത്വത്തിലുള്ള എണ്ണ ഉത്‌പാദന കമ്പനികളും ഉത്‌പാദനം വെട്ടി കുറയ്‌ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ് കണ്‍ട്രീസിന്‍റെ (ഒപെക്‌) നേതൃത്വത്തില്‍ വിയന്നയില്‍ ചേര്‍ന്ന യോഗത്തിലാണ് സൗദിയും റഷ്യയും ഉത്‌പാദനം വെട്ടിക്കുറക്കുമെന്ന് അറിയിച്ചത്.

സൗദി ജൂലൈയ്‌ക്ക് ശേഷം ഓഗസ്റ്റിലും ഉത്‌പാദനം കുറയ്‌ക്കാന്‍ സാധ്യതയുണ്ട്. നിലവിലെ കണക്ക് പ്രകാരം ഉത്‌പാദിപ്പിക്കുന്നതില്‍ നിന്ന് 10 ലക്ഷം ബാരല്‍ ഇന്ധനത്തിന്‍റെ ഉത്‌പാദനമാണ് വെട്ടിക്കുറയ്‌ക്കുക. എന്നാല്‍ ജൂലൈയ്‌ക്ക് ശേഷമുള്ള റഷ്യയുടെ ഇന്ധന ഉത്‌പാദനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

നേരത്തെ സൂചന നല്‍കി മന്ത്രി ഹര്‍ദീപ് സിങ് പുരി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടാകുമെന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചിരുന്നു. ഒഎംസി കമ്പനികളുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി മന്ത്രിയെത്തിയത്. കഴിഞ്ഞ 15 മാസമായി കമ്പനികള്‍ ഇന്ധന വിലകള്‍ ചെലവിന് അനുസരിച്ച് പരിഷ്‌കരിച്ചിരുന്നില്ല.

ഇത്രയും മാസത്തിനിടെയുണ്ടായ നഷ്‌ടമാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാമായി കമ്പനികള്‍ നികത്തി കൊണ്ടിരുന്നതെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ അടുത്തിടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കമ്പനികള്‍ക്കാകുമെന്നും തുടര്‍ന്ന് ഇന്ത്യയില്‍ പെട്രോള്‍,ഡീസല്‍ വില കുറയുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

also read: സംസ്ഥാനത്തെ ഇന്ധനവിലയെ അതിജീവിക്കാൻ അതിര്‍ത്തി കടന്ന് മലയാളികള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.