ETV Bharat / bharat

ഇന്ധന വില 100 കടന്ന മൂന്നാമത്തെ മെട്രോ നഗരമായി ബെംഗളൂരു

author img

By

Published : Jun 18, 2021, 5:43 PM IST

നിലവിൽ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോൾ ലിറ്ററിന് 100 രൂപ എന്ന നിരക്കാണ് ഉള്ളത്.

Petrol crosses Rs 100 in Bengaluru - 3rd metro after Mumbai and Hyderabad  Petrol Price in Bengaluru  Petrol price in Bengaluru  Bengaluru petrol price news  Hike in Bengaluru petrol price  Petrol crosses Rs 100 in Bengaluru  ന്യൂഡൽഹി  ബെംഗളൂരു  ഇന്ധന വില
aഇന്ധന വില 100 കടന്ന മൂന്നാമത്തെ മെട്രോ നഗരമായി ബെംഗളൂരു

ന്യൂഡൽഹി: ബെംഗളൂരുവിൽ ഇന്ധന വില 100 കടന്നു. പെട്രോൾ വില വർധനവിൽ ലിറ്ററിന് 100 രൂപ കടന്ന മൂന്നാമത്തെ മെട്രോ നഗരമാണ് ബെംഗളൂരു. പെട്രോൾ വില ലിറ്ററിന് 27 പൈസയും ഡീസലിന് 28 പൈസയുമാണ് ഉയർത്തിയത്.

ഇന്ധന വില 100 കടന്നത് എട്ട് സംസ്ഥാനങ്ങളിൽ

കഴിഞ്ഞ ഏഴ് ആഴ്‌ചക്കുള്ളിൽ 26-ാം തവണയാണ് ഇന്ധനവില വർധിക്കുന്നത്. ഡൽഹിയിൽ പെട്രോൾ എക്കാലത്തെയും ഉയർന്ന നിരക്കായ 96.93 രൂപയിലെത്തി. ഡീസൽ ലിറ്ററിന് 87.69 രൂപയുമാണ് വില.

നിലവിൽ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോൾ ലിറ്ററിന് 100 രൂപ എന്ന നിരക്കാണ് ഉള്ളത്. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്‌മീർ, ലഡാക്ക് എന്നിവിടങ്ങളിലാണ് 100 രൂപ കടന്നത്.

ബെംഗളൂരുവിൽ പെട്രോളിന് 100.17 രൂപയും ഡീസലിന് 92.97 രൂപയുമാണ് വില. മുംബൈയാണ് ആദ്യമായി പെട്രോൾ വില 100 കടന്ന മെട്രോ നഗരം. മുംബൈയിൽ പെട്രോളിന് 103.08 രൂപയും ഡീസലിന് 95.14 രൂപയുമാണ് നിലവിലെ നിരക്ക്.

ഏറ്റവും കൂടുതൽ വാറ്റ് ഈടാക്കുന്നത് രാജസ്ഥാൻ

ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള രാജസ്ഥാനിലെ ശ്രീ ഗംഗനഗർ ജില്ലയിൽ ഫെബ്രുവരി പകുതിയോടെ പെട്രോൾ ലിറ്ററിന് 100 രൂപയിലെത്തിയിരുന്നു. കഴിഞ്ഞയാഴ്‌ച ഡീസൽ വിലയും 100 കടന്നിരുന്നു. നഗരത്തിൽ പെട്രോൾ ലിറ്ററിന് 108.07 രൂപയും ഡീസലിന് 100.82 രൂപയുമാണ് വില.

പെട്രോൾ, ഡീസൽ എന്നിവക്ക് രാജ്യത്ത് ഏറ്റവും കൂടുതൽ വാറ്റ് ഈടാക്കുന്നത് രാജസ്ഥാൻ ആണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.

Read more: സംസ്ഥാനത്ത് ഇന്ധനവില സെഞ്ച്വറിക്കരികെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.