ETV Bharat / international

റിൻസൺ ജോസ് നിരപരാധിയെന്ന് ബൾഗേറിയ; അനധികൃത ഇടപാട് നടന്നില്ല - RINSON JOSE INNOCENT LEBANON BLAST - RINSON JOSE INNOCENT LEBANON BLAST

റിൻസൺ ജോസ് നിരപരാധിയെന്ന് ഔദ്യോഗിക സ്ഥിരീകരണം. റിൻസന്‍റെ കമ്പനിക്ക് സ്‌ഫോടനവുമായി ബന്ധമില്ലെന്ന് ദേശീയ സുരക്ഷാ ഏജൻസി അറിയിച്ചു.

ISRAEL HEZBOLLAH WAR LIVE UPDATES  BULGARIA FIRM HEZBOLLAH PAGER BLAST  MALAYALI CONNECTION LEBANON BLAST  RINSON COMPANY NO CONNECTION BLAST
Pedestrians walk past the building which reportedly houses the Norta Global company according to company contacts, in Sofia, on September 19, 2024. (AFP)
author img

By ETV Bharat Kerala Team

Published : Sep 20, 2024, 6:43 PM IST

ബൾഗേറിയ: ലെബനൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഹിസ്ബുള്ളക്ക് അയച്ച മാരകമായ ഉപകരണങ്ങളുമായി റിൻസൺ ജോസിന്‍റെ ബൾഗേറിയൻ സ്ഥാപനത്തിന് ബന്ധമില്ലെന്ന് സർക്കാർ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. സെപ്‌റ്റംബർ 17 ന് പൊട്ടിത്തെറിച്ചതിന് സമാനമായ ഒരു ആശയവിനിമയ ഉപകരണങ്ങളും ബൾഗേറിയയിൽ ഇറക്കുമതി ചെയ്യുകയോ കയറ്റുമതി ചെയ്യുകയോ നിർമ്മിക്കുകയോ ചെയ്‌തിട്ടില്ലെന്ന് അന്വേഷണത്തിൽ നിസ്സംശയം തെളിഞ്ഞതായി ദേശീയ സുരക്ഷാ ഏജൻസി അറിയിച്ചു.

ഉപകരണങ്ങൾ എത്തിച്ചെന്ന് സംശയിക്കുന്ന ദിവസം കമ്പനിയോ ഉടമയോ പ്രത്യേകിച്ച് ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ലെബനനിലുടനീളം നടന്ന സ്‌ഫോടനത്തിൽ മലയാളിയായ റിൻസൺ ജോസിന്‍റെ കമ്പനി നോർട്ട ഗ്ലോബലിന് പങ്കുണ്ടെന്ന് സംശയിക്കുന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട സമാനതരത്തിലുള്ള ഉപകരണങ്ങള്‍ നോർട്ട ഗ്ലോബൽ ഇറക്കുമതി ചെയ്യുകയും തുടർന്ന് ഹിസ്ബുള്ളയ്ക്ക് കൈമാറുകയും ചെയ2തതായി ഹംഗേറിയൻ വെബ്‌സൈറ്റ് ടെലക്‌സ് റിപ്പോർട്ട് ചെയ്‌തിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വാർത്തകളെ തുടർന്ന് കേരള സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. 2022 ഏപ്രിലിൽ റിൻസൺ ജോസ് സ്ഥാപിച്ച നോർട്ട ഗ്ലോബൽ, യൂറോപ്യൻ യൂണിയന് പുറത്തുള്ള കൺസൾട്ടിംഗ് പ്രവർത്തനങ്ങളാണ് നടത്തിയിരുന്നത്. വിവിധ സാങ്കേതിക പ്രോജകട് മാനേജ്‌മെൻ്റ്, ടെക് അലോക്കേഷൻ, പ്രൊമോഷൻ, ഇൻ്റഗ്രേഷൻ എന്നീ പ്രവർത്തനങ്ങൾ നടത്തി വരുന്നതായാണ് കമ്പനിയുടെ വെബ്‌സൈറ്റിൽ പറയുന്നത്.

അതേസമയം സംഭവത്തിന് ശേഷം റിൻസണെ ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. വയനാട് മാനന്തവാടി സ്വദേശിയായ റിൻസൺ നോർവേ പൗരൻ കൂടിയാണ്.

Also Read:ലെബനനിലെ പേജര്‍ സ്ഫോടനം ;വയനാട് സ്വദേശിയുടെ ബന്ധം ചര്‍ച്ച ചെയ്‌ത് വിദേശ മാധ്യമങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.