ന്യൂഡൽഹി: രാജ്യത്ത് തുടര്‍ച്ചയായ ഒമ്പതാം ദിവസവും ഇന്ധനവില വര്‍ധിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 91 കടന്നു. ഡീസൽ വില 86ന് അടുത്തെത്തി.
ഡൽഹിയിൽ പെട്രോളിന് 30 പൈസ കൂടി 89 രൂപ 29 പൈസയും ഡീസലിന് 35 പൈസ കൂടി 79 രൂപ 70 പൈസയുമാണ് ഇന്നത്തെ നിരക്ക്. ഇന്ധന വിലയുടെ വർധനവ് അവശ്യസാധനങ്ങളുടെ വിലയെയും സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.