ETV Bharat / bharat

'ദ കേരള സ്‌റ്റോറിക്ക്' എതിരെ ഹർജി: അടിയന്തരമായി ഇടപെടില്ലെന്ന് സുപ്രീംകോടതി - ദ കേരള സ്റ്റോറി

' ദ കേരള സ്റ്റോറി' എന്ന സിനിമ വിദ്വേഷ പ്രസംഗത്തിന്‍റെ പരിധിയില്‍ വരുമെന്നും സിനിമ നിരോധിക്കണമെന്നുമാണ് ഹർജി

hate speech  ദി കേരള സ്റ്റോറി  ദി കേരള സ്റ്റോറിക്ക് എതിരെ ഹർജി  അടിയന്തരമായി ഇടപെടില്ലെന്ന് സുപ്രീംകോടതി  ദി കേരള സ്റ്റോറിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി  Petition against The Kerala Story  ദ കേരള സ്റ്റോറി  സുപ്രീംകോടതി
ദ കേരള സ്റ്റോറി
author img

By

Published : May 2, 2023, 11:37 AM IST

Updated : May 2, 2023, 1:01 PM IST

ന്യൂഡല്‍ഹി: റിലീസിന് മുന്നേ വിവാദമായ ' ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് എതിരെ സുപ്രീംകോടതിയില്‍ ഹർജി. സിനിമ വിദ്വേഷ പ്രസംഗത്തിന്‍റെ പരിധിയില്‍ വരുമെന്നും സിനിമ നിരോധിക്കണമെന്നുമാണ് പരാതിക്കാരന്‍റെ ആവശ്യം. എന്നാല്‍ ഹർജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്നും സിനിമയ്ക്ക് സെൻസർ ബോർഡ് അംഗീകാരം നല്‍കിയതാണെന്നും ജസ്‌റ്റിസ് കെഎം ജോസഫ് നിരീക്ഷിച്ചു.

'വിദ്വേഷ പ്രസംഗങ്ങൾ പലതരത്തിലുണ്ട്. ഈ ചിത്രത്തിന് സർട്ടിഫിക്കേഷൻ ലഭിക്കുകയും ബോർഡിന്‍റെ അനുമതി ലഭിക്കുകയും ചെയ്‌തിട്ടുണ്ട്. ഒരാൾ വേദിയിൽ കയറി അനിയന്ത്രിതമായ പ്രസംഗം നടത്തുന്നത് പോലെയല്ല ഇത്. സിനിമയുടെ റിലീസിനെ വെല്ലുവിളിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ സർട്ടിഫിക്കേഷൻ നൽകിയ സെൻസർ ബോർഡിനെയും ഉചിതമായ ഫോറം വഴിയും വെല്ലുവിളിക്കണം,' കേസ് പരിഗണിച്ച ബെഞ്ച് പറഞ്ഞു.

വെള്ളിയാഴ്‌ച റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലർ ഇതിനോടകം 16 ദശലക്ഷം വ്യൂസ് നേടിയതായി മുതിർന്ന അഭിഭാഷകൻ കപിൽ സിബലും അഭിഭാഷകൻ നിസാം പാഷയും ജസ്റ്റിസുമാരായ കെഎം ജോസഫും ബിവി നാഗരത്‌നയും അടങ്ങുന്ന ബെഞ്ചിനെ അറിയിച്ചിരുന്നു. ഈ സിനിമ ഏറ്റവും മോശമായ വിദ്വേഷ പ്രസംഗമാണ്, ഇത് പൂർണ്ണമായും ദൃശ്യ-ശ്രവ്യ രീതിയിലുള്ള പ്രൊപ്പഗാൻഡയാണ് എന്നായിരുന്നു അഭിഭാഷകൻ നിസാം പാഷയുടെ വാദം.

എന്നാൽ ഹർജിക്കാരൻ ആദ്യം ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് പറഞ്ഞ ജസ്റ്റിസ് നാഗരത്നയോട് വെള്ളിയാഴ്‌ച (മെയ് 5) സിനിമ റിലീസ് ചെയ്യാനിരിക്കെ ഇനി സമയമില്ലെന്നായിരുന്നു അഡ്വക്കേറ്റ് പാഷയുടെ മറുപടി.

എന്താണ് ദ കേരള സ്‌റ്റോറി: സുദീപ്‌തോ സെൻ സംവിധാനം ചെയ്‌ത് വിപുൽ അമൃത്‌ലാൽ ഷാ നിർമ്മിച്ച് റിലീസിനൊരുങ്ങുന്ന സിനിമയാണ് 'ദ കേരള സ്‌റ്റോറി'. കേരളത്തിൽ നിന്ന് 32000 സ്‌ത്രീകൾ ലൗ ജിഹാദ് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ ഇസ്ലാം മതം സ്വീകരിച്ച് തീവ്ര ഇസ്ലാമിക് സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയുടെ കെണിയിൽ വീഴുന്നതാണ് സിനിമയുടെ ഇതിവൃത്തം.

കേരളത്തിൽ നിന്നും ആയിരക്കണക്കിന് പെൺകുട്ടികളാണ് റിക്രൂട്ട് ചെയ്യപ്പെടുന്നതെന്ന പ്രമേയം വലിയ രാഷ്‌ട്രീയ വിവാദങ്ങൾക്ക് വഴി വയ്‌ക്കുകയായിരുന്നു. സംഘപരിവാർ അജണ്ടയാണ് കേരളം നടത്തുന്നതെന്ന ആരോപണവുമായി വിവിധ രാഷ്‌ട്രീയ പാർട്ടികൾ രംഗത്തെത്തി. കേരളത്തിൽ നിന്ന് 32000 സ്‌ത്രീകൾ ഐഎസില്‍ ചേർന്നുവെന്ന് തെളിയിച്ചാല്‍ ഒരു കോടി രൂപ നല്‍കാമെന്ന് അവകാശപ്പെട്ട് മുസ്ലീംയൂത്തും രംഗത്ത് എത്തിയിരുന്നു.

നുണ ഫാക്‌ടറിയുടെ ഉത്‌പന്നമെന്ന് മുഖ്യമന്ത്രി: സിനിമ വർഗീയ പ്രചരണമാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. മതതീവ്രവാദത്തിന്‍റെ കേന്ദ്രമായി കേരളത്തെ മാറ്റുക എന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്ന് പിണറായി പറഞ്ഞു. അതേസമയം സിനിമ നിരോധിക്കണമെന്ന ആവശ്യവുമായാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. സിനിമയുടെ പ്രദർശനം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദ കേരള സ്‌റ്റോറിക്ക് എ സർട്ടിഫിക്കറ്റ്: കേരള സ്‌റ്റോറിക്ക് എ സർട്ടിഫിക്കറ്റോടെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയത്. സിനിമയിലെ പത്തിടങ്ങളിൽ സെൻസർ ബോർഡ് എഡിറ്റിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Last Updated : May 2, 2023, 1:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.