ETV Bharat / bharat

'ചിന്ത ഭാവിയെക്കുറിച്ചല്ല, സ്വാതന്ത്ര്യത്തിന്‍റെ വായു ശ്വസിക്കാൻ'; പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് പേരറിവാളന്‍ - മോചനത്തിന് പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് പേരറിവാളന്‍

ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി പേരറിവാളന്‍റെ ജയില്‍ മോചനം സാധ്യമാക്കിയത്

It has been 31 years of legal battle. I have to breathe a bit. Give me some time  AG Perarivalan said  perarivalan about prison Release  ചിന്ത ഭാവിയെക്കുറിച്ചല്ല സ്വാതന്ത്ര്യത്തിന്‍റെ വായു ശ്വസിക്കാനെന്ന് പേരറിവാളന്‍  മോചനത്തിന് പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് പേരറിവാളന്‍  ജയില്‍ മോചിതനായി പേരറിവാളന്‍
'ചിന്ത ഭാവിയെക്കുറിച്ചല്ല, സ്വാതന്ത്ര്യത്തിന്‍റെ വായു ശ്വസിക്കാൻ'; മോചനത്തിന് പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് പേരറിവാളന്‍
author img

By

Published : May 18, 2022, 6:05 PM IST

ജോലാർപേട്ട : 'ഭാവിയെക്കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പായി സ്വാതന്ത്ര്യത്തിന്‍റെ വായു ശ്വസിക്കാൻ ആഗ്രഹിക്കുന്നു'. രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് 31 വര്‍ഷത്തിന് ശേഷം ജയില്‍ മോചിതനായ പ്രതി എ.ജി പേരറിവാളന്‍റെ പ്രതികരണമാണിത്. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ച് സുപ്രീം കോടതിയാണ് ഇദ്ദേഹത്തെ ബുധനാഴ്‌ച ജയില്‍ മോചിതനാക്കിയത്.

വധശിക്ഷയുടെ ആവശ്യമില്ലെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറയുകയുണ്ടായി. ജയില്‍ മോചനം നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവില്‍ വലിയ ആഹ്‌ളാദമാണ് കുടുംബവും സുഹൃത്തുക്കളും പ്രകടിപ്പിച്ചത്. ഇത് അവര്‍ ജയിലിനുപുറത്ത് പേരളറിവാളന് നല്‍കിയ സ്വീകരണത്തില്‍ നിന്നും വ്യക്തമായിരുന്നു.

'മകനായി പോരാടിയതിന് നന്ദി': "31 വർഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ഞാൻ പുറത്തുവന്നിരിക്കുന്നു. എനിക്ക് അൽപ്പം ശ്വസിക്കേണ്ടതുണ്ട്. അതിനായി, എനിക്ക് അല്‍പം സമയം തരൂ. വധശിക്ഷയുടെ ആവശ്യമില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നു. അത് ദയാര്‍ഥമായല്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാർ ഉൾപ്പടെ നിരവധി ജസ്റ്റിസുമാർ അങ്ങനെ പറഞ്ഞിട്ടുണ്ട്. അതിന്, നിരവധി ഉദാഹരണങ്ങളുണ്ട്. എല്ലാവരും മനുഷ്യരാണ്''. ജയിലിനുപുറത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജയില്‍ മോചനത്തിന് ശേഷം പേരറിവാളന്‍, മാതാവ് അര്‍പ്പുതമ്മാള്‍ എന്നിവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നു

ആനന്ദ കണ്ണീരുമായി അമ്മ അർപ്പുതമ്മാളും ആ സമയം അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. "പേരറിയാത്ത പലരും ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്. എനിക്ക് പലരെയും അറിയില്ല. എല്ലാവർക്കും ഞാൻ നന്ദി പറയുന്നു." തന്‍റെ മകൻ അനുഭവിച്ച 31 വർഷത്തെ ദുരനുഭവം അനുസ്‌മരിച്ചുകൊണ്ട് വികാരാധീനയായി അർപ്പുതമ്മാൾ പറഞ്ഞു. സ്വീകരിക്കാനായി ഒത്തുകൂടിയവര്‍ക്കും മാധ്യമങ്ങള്‍ക്കും അദ്ദേഹം മധുരം നല്‍കി. ശേഷം, പുരാതന തമിഴ് വാദ്യോപകരണമായ 'പറൈ' വായിച്ച് താളം പിടിച്ചു.

'ഇത് ചരിത്രം...!'; സന്തോഷം പ്രകടിപ്പിച്ച് സ്റ്റാലിന്‍: "നീതി-നിയമ-രാഷ്ട്രീയ-ഭരണ ചരിത്രത്തിൽ പ്രത്യേക സ്ഥാനമുള്ളതാണ് സുപ്രീംകോടതി വിധിയെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. സുപ്രീം കോടതിയിൽ പേരറിവാളന്‍റെ മോചനത്തിനായി സംസ്ഥാനം ഉറച്ച വാദങ്ങൾ ഉന്നയിച്ചിരുന്നതായും അദ്ദേഹം ഓർമിപ്പിച്ചു. പേരറിവാളനെ വിട്ടയച്ചതില്‍ നാടും നാട്ടുകാരും വലിയ സന്തോഷമാണ് പ്രകടിപ്പിച്ചത്. സുപ്രീം കോടതി വിധിയ്‌ക്ക് പിന്നാലെ വസതിയിലേക്ക് അമ്മ അർപ്പുതമ്മാളിന് നല്‍കാന്‍ മധുരവുമായി അടുപ്പക്കാരുടെ ഒഴുക്കായിരുന്നു.

ആനന്ദക്കണ്ണീരോടെ വാരിപ്പുണര്‍ന്ന് അച്ഛന്‍ : ജയില്‍ മോചനത്തോടെ, കൂടെ നിന്ന എല്ലാവർക്കും അമ്മയും മകനും നന്ദി പറഞ്ഞു. സഹോദരി, അച്ഛൻ കുയിൽദാസൻ എന്നിവര്‍ പേരറിവാളനെ വാരിപ്പുണര്‍ന്ന് ആനന്ദക്കണ്ണീരൊഴുക്കി. വിവാഹം ഉൾപ്പടെയുള്ള ഭാവി കാര്യങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, അത്തരം കാര്യങ്ങൾ കുടുംബവുമായി ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്ന് പിതാവ് പറഞ്ഞു. സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും വിവിധ സംഘടനകള്‍ പേരറിവാളന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് തെരുവിലിറങ്ങി.

സുപ്രീം കോടതി വിധിയ്‌ക്കും അവര്‍ അഭിവാദ്യമര്‍പ്പിക്കുകയുണ്ടായി. പേരറിവാളനെയും മറ്റ് ആറ് പേരെയും വിട്ടയക്കാന്‍ 2018 ലെ മന്ത്രിസഭ, ഗവർണര്‍ക്ക് ശുപാർശ നല്‍കിയിരുന്നു. നിഷ്‌ക്രിയത്വം കാണിച്ച ഗവര്‍ണറുടെയും കേന്ദ്ര സര്‍ക്കാറിന്‍റെയും സമീപനത്തെ സംഘടനകള്‍ അപലപിച്ചു. നേരത്തെ പലതവണ സംസ്ഥാന സർക്കാർ പേരറിവാളന് പരോൾ അനുവദിച്ചിരുന്നു. മുരുകൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ്, ജയചന്ദ്രൻ, നളിനി എന്നിവരാണ് കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മറ്റുള്ളവർ.

വിധി സ്വാഗതം ചെയ്‌ത് രാഷ്‌ട്രീയ പാര്‍ട്ടികള്‍ : സുപ്രീം കോടതി വിധി പാർട്ടി അംഗീകരിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമലൈ പറഞ്ഞു. "നമ്മുടെ ഐക്യം, സുരക്ഷ, സമഗ്രത എന്നിവയോട് വിട്ടുവീഴ്ച ചെയ്യാൻ സുപ്രീം കോടതി അനുവദിക്കില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു''. ബി.ജെ.പി പ്രസിഡന്‍റ് ട്വീറ്റിൽ കുറിച്ചു. തന്‍റെ പാർട്ടി വിധിയെ സ്വാഗതം ചെയ്യുന്നതായും പേരറിവാളന്‍റെ നീണ്ട തടവ് പല ഘട്ടത്തിലും ചൂണ്ടിക്കാണിച്ചിരുന്നതായും സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു.

ഗവർണർ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കണം. വിധിയിൽ ഗവർണർ പദവിയെ സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നതായും അദ്ദേഹം പറഞ്ഞു. എം.ഡി.എം.കെ സ്ഥാപകൻ വൈകോയും പി.എം.കെ നേതാവ് എസ് രാംദോസും ഉൾപ്പടെയുള്ള രാഷ്‌ട്രീയ നേതാക്കൾ വിധിയെ സ്വാഗതം ചെയ്‌തു.

ALSO READ | രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ സുപ്രീംകോടതി വിട്ടയച്ചു: മോചനം 31 വര്‍ഷത്തിന് ശേഷം

എ.ഐ.എ.ഡി.എം.കെ എം.പി പി രവീന്ദ്രനാഥും അനുകൂല പ്രസ്‌താവന നടത്തി. രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കണമെന്ന് കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ മന്ത്രിസഭ 2018 ലാണ് ശുപാര്‍ശ ചെയ്‌തത്. ബൻവാരിലാൽ പുരോഹിതായിരുന്നു അന്നത്തെ ഗവർണർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.