ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഒമിക്രോൺ വ്യാപനം സംഭവിക്കുന്നുണ്ടെന്നും ആകെ കേസുകളില്‍ 46 ശതമാനവും ഒമിക്രോണ്‍ രോഗികളാണെന്നും ആരോഗ്യ മന്ത്രി സത്യേന്ദർ ജെയ്‌ൻ. ഡൽഹിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ നിയതന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ ആശുപത്രികളിൽ 200 കൊവിഡ് രോഗികളാണ് ഉള്ളത്. ജീനോം സീക്വൻസിങ് നടത്തിയതിലൂടെ 115 രോഗികളിൽ 46 ശതമാനം പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും യാത്രകൾ നടത്താത്തവർക്ക് പോലും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. സാമൂഹിക വ്യാപനം ആരംഭിച്ചതിന് തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രികളിൽ ചികിത്സയിലുള്ള 115 കൊവിഡ് രോഗികളിൽ ആർക്കും തന്നെ രോഗലക്ഷണങ്ങളില്ലെന്നും മുൻകരുതൽ നടപടിയായാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ജെയ്‌ൻ കൂട്ടിച്ചേർത്തു. യാത്ര കഴിഞ്ഞ് എത്തിയവരിൽ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയി.
എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇവർക്ക് രോഗം സ്ഥിരീകരിച്ചു. ഈ കാലയളവിൽ കുടുംബാംഗങ്ങളും രോഗബാധിതരായെന്നും അദ്ദേഹം വിശദീകരിച്ചു.
Read more: രാജ്യത്ത് ആയിരത്തോട് അടുത്ത് ഒമിക്രോണ്‍ കേസുകള്‍ ; കൊവിഡില്‍ ഒറ്റദിനം 45 ശതമാനത്തിന്‍റെ വര്‍ധന