ETV Bharat / bharat

കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡല്ല, പഞ്ചാബിലെ അടുത്ത മുഖ്യമന്ത്രിയെ ജനം തീരുമാനിക്കുമെന്ന് സിദ്ദു

author img

By

Published : Jan 12, 2022, 7:15 AM IST

കോണ്‍ഗ്രസ്‌ വിജയിക്കുകയാണെങ്കില്‍ ഛരണ്‍ജിത്ത്‌ സിങ് ഛന്നിയും സിദ്ദുവും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി കടുത്ത മത്സരം ഉണ്ടാകുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌

sidhu on next punjab cm  punjab assembly election 2022  sidhu versus charnjith sing chenni  പഞ്ചാബ്‌ മുഖ്യമന്ത്രിയെ കുറിച്ച്‌ സിദ്ദുവിന്‍റെ പ്രതികരണം  സിദ്ദുവും ഛന്നിയും തമ്മിലുള്ള അധികാര വടംവലി  പഞ്ചാബിലെ 2022ലെ അസംബ്ലി തെരഞ്ഞെടുപ്പ്‌
കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡല്ല മറിച്ച്‌ ജനങ്ങള്‍ തീരുമാനിക്കും പഞ്ചാബിലെ അടുത്ത മുഖ്യമന്ത്രിയെന്ന്‌ സിദ്ദു

ഛണ്ഡിഗഡ് : ജനങ്ങളാണ്‌ അല്ലാതെ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ അല്ല പഞ്ചാബിലെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് നവജ്യോത് സിങ്‌ സിദ്ദു. ജനങ്ങള്‍ അവരുടെ എംഎല്‍എമാരെ തെരഞ്ഞെടുക്കുന്നു, ആ എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്‌ വിജയിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയാവാന്‍ സിദ്ദു ലക്ഷ്യംവയ്ക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് പഞ്ചാബ് അധ്യക്ഷന്‍റെ പ്രസ്‌താവന.

അമരീന്ദര്‍ സിങ്ങിനെ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ മുഖ്യമന്ത്രി സ്ഥാനത്ത്‌ നിന്ന്‌ മാറ്റിയതിനെ തുടര്‍ന്ന്‌ സിദ്ദുവിനായിരുന്നു കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നത്‌. എന്നാല്‍ ഹൈക്കമാന്‍ഡ്‌ ഛരണ്‍ജിത്ത്‌ സിങ്ങിനെ ആ സ്ഥാനത്തേക്ക്‌ പരിഗണിക്കുകയായിരുന്നു. പഞ്ചാബ്‌ നിമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

കോണ്‍ഗ്രസ്‌ വിജയിക്കുകയാണെങ്കില്‍ ഛരണ്‍ജിത്ത്‌ സിങ്ങും സിദ്ദുവും തമ്മില്‍ മുഖ്യമന്ത്രിസ്ഥാനത്തിന്‌ വേണ്ടി പാര്‍ട്ടിക്കുള്ളില്‍ കടുത്ത മത്സരമുണ്ടാകുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഛരണ്‍ജിത്ത്‌ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ പല അവസരങ്ങളിലും നവജോത്‌ സിങ് സിദ്ദു, വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്‌.

ALSO READ:ബിജെപിക്ക് കനത്ത പ്രഹരം; യോഗി മന്ത്രിസഭയിലെ ഒരു മന്ത്രി ഉള്‍പ്പെടെ നാല് പേര്‍ പാര്‍ട്ടി വിട്ടു

അടുത്തമാസം 14നാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ഒരാഴ്‌ചയ്‌ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും സിദ്ദു പറഞ്ഞു. അമ്പതോളം അസംബ്ലി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച്‌ പാര്‍ട്ടിയുടെ സ്ക്രീനിങ് കമ്മറ്റിയില്‍ ധാരണയായിട്ടുണ്ട്. അതേസമയം ശിരോമണി അകാലിദളും ആം ആദ്‌മി പാര്‍ട്ടിയും അവരുടെ സ്ഥാനാര്‍ഥികളുടെ ആദ്യ ലിസ്‌റ്റ്‌ പ്രഖ്യാപിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ്‌ അധികാരത്തില്‍ വരികയാണെങ്കില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ മദ്യവില്‍പ്പന കോര്‍പ്പറേഷന്‍ തുടങ്ങുമെന്ന്‌ സിദ്ദു പറഞ്ഞു. സര്‍ക്കാറിന്‌ ഇങ്ങനെ 25,000 കോടിയുടെ വാര്‍ഷികവരുമാനം ഉണ്ടാക്കാന്‍ സാധിക്കും. മണല്‍വാരലിനും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കോര്‍പ്പറേഷന്‍ രൂപീകരിക്കുമെന്നും സിദ്ദു പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.