ETV Bharat / bharat

Lightning in Bihar | ബിഹാറിൽ 24 മണിക്കൂറിനിടെ ഇടിമിന്നലില്‍ 24 മരണം ; നിരവധി പേർക്ക് പരിക്ക് - ബിഹാർ

ബിഹാറിൽ 24 മണിക്കൂറിനിടെ 24 പേര്‍ മിന്നലേറ്റ് മരിച്ചതായി അനൗദ്യോഗിക കണക്ക്. സര്‍ക്കാര്‍ സ്ഥിരീകരിച്ചത് ഒമ്പത് മരണങ്ങൾ. റോഹ്താസ്, മുസാഫർപൂർ, നളന്ദ, ഔറംഗബാദ്, വൈശാലി, പട്‌ന എന്നിവടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്

people killed in lightning incidents across Bihar  lightning incidents across Bihar  lightning incidents Bihar people killed  lightning incidents Bihar  bihar lightning  bihar lightning death  ഇടിമിന്നലേറ്റ് മരണം  ബിഹാറിൽ ഇടിമിന്നൽ  ഇടിമിന്നൽ  ഇടിമിന്നൽ ബിഹാർ  ഇടിമിന്നൽ  ബിഹാറിൽ മഴ മുന്നറിയിപ്പ്  മഴ ബിഹാർ  മഴ ഇടിമിന്നൽ മുന്നറിയിപ്പ് ബിഹാർ  ബിഹാർ  Bihar
ബിഹാർ
author img

By

Published : Jul 16, 2023, 8:21 AM IST

Updated : Jul 16, 2023, 5:24 PM IST

പട്‌ന : ബിഹാറിൽ (Bihar) 24 മണിക്കൂറിനിടെ 24 പേർ ഇടിമിന്നലേറ്റ് മരിച്ചതായി അനൗദ്യോഗിക കണക്ക്. നിരവധി പേർക്ക് പരിക്കേറ്റു. എന്നാല്‍ ഒമ്പത് പേർ മരിച്ചുവെന്നാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

ഔദ്യോഗികമായി സ്ഥിരീകരിച്ച മരണങ്ങളിൽ അഞ്ച് പേർ റോഹ്താസ് ജില്ലയിലെ സസാറം പ്രദേശത്തും നാല് പേർ അർവാളിലുമാണ്. എന്നാല്‍ പട്‌ന (Patna), റോഹ്താസ് (Rohtas), അർവാൾ (Arwal), മുസാഫർപൂർ (Muzaffarpur), നളന്ദ (Nalanda), ഔറംഗബാദ് (Aurangabad), വൈശാലി (Vaishali) തുടങ്ങിയ ജില്ലകളില്‍ ഇടിമിന്നലേറ്റ് മരണം സംഭവിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. റോഹ്താസിലെയും അർവാളിലെയും ഒമ്പത് മരണങ്ങൾക്ക് പുറമെ ഛപ്രയിൽ ഇടിമിന്നലേറ്റ് മൂന്ന് പേർ മരിച്ചു. ഔറംഗബാദിലും ഈസ്റ്റ് ചമ്പാരനിലും രണ്ടുപേരും കൈമൂർ (Kaimur), സിതാമർഹി (Sitamarhi), മുസാഫർപൂർ (Muzaffarpur), പട്‌ന (Patna), വൈശാലി നളന്ദ (Vaishali Nalanda), അരാരിയ (Araria), കിഷൻഗഞ്ച് (Kishanganj), ബങ്ക (Banka), സിവാൻ (Siwan) എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവും മരിച്ചതായാണ് കണക്ക്.

ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബത്തിന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ (Bihar Chief Minister Nitish Kumar) സഹായധനം പ്രഖ്യാപിച്ചു. 4 ലക്ഷം രൂപ ധനസഹായം നൽകാൻ ബിഹാർ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മരണങ്ങളില്‍ അദ്ദേഹം അഗാധമായ അനുശോചനം രേഖപ്പെടുത്തി.

മഴക്കാലത്ത് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. അതേസമയം, ബിഹാറിലെ 26 ജില്ലകളിൽ ഇന്ന് മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പല ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലർട്ട് (Orange alert) : സംസ്ഥാനത്തെ 26 ജില്ലകളിൽ ശനിയാഴ്‌ച മുതൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പട്‌ന (Patna), സഹർസ (Saharsa), ഖഗാരിയ (Khagaria), മധേപുര (Madhepura), മധുബാനി (Madhubani), വെസ്റ്റ് ചമ്പാരൻ (West Champaran), ഭഗൽപൂർ (Bhagalpur), പൂർണിയ (Purnia), കിഷൻഗഞ്ച് (Kishanganj), അരാരിയ (Araria) തുടങ്ങിയ ജില്ലകളില്‍ അടുത്ത 24 മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വീടിന് പുറത്തുള്ളപ്പോഴാണ് ഇടിമിന്നൽ ഉണ്ടാകുന്നതെങ്കിൽ രക്ഷനേടാനായി മരത്തിന് ചുവട്ടിൽ അഭയം പ്രാപിക്കരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കാനും മുന്നറിയിപ്പ് : കാലാവസ്ഥ മോശമാകുന്ന സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കാനും നിർദേശം ഉണ്ട്. വീടുകളിൽ തന്നെ തുടരുക. ഇടിമിന്നലുള്ള സമയത്ത് മരങ്ങളുടെയും ചെടികളുടെയും ചുവട്ടിൽ അഭയം പ്രാപിക്കരുത്. ആലിപ്പഴം പെയ്യുന്ന സമയത്ത് സുരക്ഷിതമായ സ്ഥലത്ത് തുടരുക.

ബിഹാറിലെ വൈശാലി ജില്ലയിലെ ഹാജിപൂരിൽ പെയ്‌ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഹാജിപൂർ സദർ ഹോസ്‌പിറ്റൽ, പോസ്റ്റ് ഓഫിസ്, നഗരത്തിലെ പ്രധാന റോഡുകൾ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി.

Last Updated : Jul 16, 2023, 5:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.