ETV Bharat / bharat

യുപിയില്‍ രണ്ട് വയസുകാരിയെ ഉള്‍പ്പടെ ഒരു കുടുംബത്തിലെ 5 പേരെ വെട്ടിക്കൊന്നു

കൊലപാതകത്തിന് ശേഷം അക്രമികൾ വീടിന് തീയിട്ടു. പുലർച്ചെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട വഴിയാത്രക്കാരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

people in a family killed in prayagraj  prayagraj murder  പ്രയാഗ്‌രാജ് കൊലപാതകം  വീട്ടിൽ കയറി കൊലപ്പെടുത്തി
പ്രയാഗ്‌രാജിലെ അഞ്ച് പേരെ അക്രമികൾ വീട്ടിൽ കയറി കൊലപ്പെടുത്തി
author img

By

Published : Apr 23, 2022, 1:22 PM IST

പ്രയാഗ്‌രാജ് (ഉത്തർപ്രദേശ്): ഒരു കുടുംബത്തിലെ അഞ്ച് പേരെ അക്രമികൾ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി. പ്രയാഗ്‌രാജിലെ ഖേവ്‌രാജ്പുർ എന്ന സ്ഥലത്ത് തർവായ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രാജ്‌കപമാർ യാദവ്(55), ഭാര്യ കുസുമം(50), മകൾ മനീഷ(25), മരുമകൾ സവിത(30), സവിതയുടെ രണ്ട് വയസ് പ്രായമുള്ള മകൾ സാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്.

രാജ്‌കുമാറിന്‍റെ മകൻ സുനിൽ വീട്ടിലില്ലാതിരുന്ന സമയത്താണ് അക്രമം നടന്നത്. കൊലപാതകത്തിന് ശേഷം അക്രമികൾ വീടിന് തീയിട്ടു. പുലർച്ചെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട വഴിയാത്രക്കാരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ആളുകൾ മനീഷയുടേയും സവിതയുടേയും വസ്ത്രങ്ങൾ അലങ്കോലമായ നിലയിലാണ് കണ്ടെത്തിയത്. അതിനാൽ കൊലപാതകത്തിന് മുൻപ് ഇരുവരെയും അക്രമികൾ കൂട്ടബലാത്സംഗം ചെയ്‌തതായി ബന്ധുക്കൾ ആരോപിക്കുന്നു.

പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഐജി, എസ്‌എസ്‌പി തുടങ്ങിയ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം ആരോഭിച്ചുവെന്നും പ്രതികളെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ദിവസങ്ങൾക്ക് മുൻപും പ്രയാഗ്‌രാജിലെ ഖഗൽപൂർ ഗ്രാമത്തിൽ സമാന സംഭവം നടന്നിരുന്നു. അന്ന് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.