ETV Bharat / bharat

ഛത്തീസ്ഗഡില്‍ പ്രവേശിക്കാൻ കൊവിഡ് പരിശോധന നിര്‍ബന്ധം - ചത്തീസ്‌ഗഡ്

വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാൻഡുകള്‍, അന്തര്‍ സംസ്ഥാന അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ കര്‍ശന പരിശോധന

People coming to Chhattisgarh to undergo mandatory COVID-19 test  COVID-19  COVID-19 in Chhattisgarh  Chhattisgarh latest news  കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി ചത്തീസ്‌ഗഡ്  ചത്തീസ്‌ഗഡ്  കൊവിഡ് 19
സംസ്ഥാനത്തെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി ചത്തീസ്‌ഗഡ്
author img

By

Published : Apr 19, 2021, 7:14 AM IST

റായ്‌പൂര്‍: കൊവിഡ് രൂക്ഷമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി ഛത്തീസ്‌ഗഡ്. വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാൻഡുകള്‍, അന്തര്‍ സംസ്ഥാന അതിര്‍ത്തികള്‍ എന്നിവ വഴി സംസ്ഥാനത്തെത്തുന്ന യാത്രക്കാര്‍ക്കാണ് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഗ്രാമീണ മേഖലകളിലും പരിശോധന ശക്തമാക്കും.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനായി വിര്‍ച്വല്‍ യോഗം ചേര്‍ന്നു. സംസ്ഥാനത്തെ 10 ജില്ലകളില്‍ നിലവിലെ കൊവിഡ് സാഹചര്യം, പ്രതിരോധ നടപടികള്‍, രോഗികളുടെ ചികിത്സ എന്നിവ യോഗത്തില്‍ ചര്‍ച്ചയായി. ഈ യോഗത്തിലാണ് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കാനുള്ള തീരുമാനമെടുത്തത്.

ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ഈ മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന വര്‍ധിപ്പിക്കും. പ്രത്യേക ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചാണ് പരിശോധന. കൊവിഡ് സ്ഥിരീകരിക്കുന്ന കുടിയേറ്റ തൊഴിലാളികളെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലും, ആശുപത്രികളിലേക്കും മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കൊവിഡ് പരിശോധനയ്‌ക്കായുള്ള ടെസ്റ്റിങ് കിറ്റുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, ആന്‍റി വൈറല്‍ മരുന്നായ റെംഡിസിവിര്‍, മറ്റ് അവശ്യ മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താന്‍ ആരോഗ്യ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകനെ നിയമിക്കാനും തീരുമാനമുണ്ട്. അവശ്യ മരുന്നുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. 24 മണിക്കൂറിനിടെ ചത്തീസ്‌ഗഡില്‍ 12345 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 170 പേര്‍ കൂടി മരിച്ചു. നിലവില്‍ 1,28,019 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അതേ സമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്‌ട്രയിലാണ്. 24 മണിക്കൂറിനിടെ 68,631 പുതിയ കൊവിഡ് കേസുകളും 503 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്.

Read more; മഹാരാഷ്ട്രയിൽ 68,631 പേർക്ക് കൂടി കൊവിഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.