കൊല്‍ക്കത്ത: പെഗാസസ് വിവാദത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബനര്‍ജി. ജനാധിപത്യത്തിന് വിരുദ്ധമായ പ്രവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കണമെന്നും അവർ കൂട്ടിച്ചേര്‍ത്തു.
രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. ജൂലൈ 27 മുതല്‍ 29 വരെയുള്ള ദിനങ്ങളില്‍ താന്‍ ഡല്‍ഹിയില്‍ എത്തി പ്രതിപക്ഷ നേതാക്കളെ കാണും. തങ്ങളുടെ ഫോണുകള്‍ക്ക് സുരക്ഷയില്ല.
ഫോണ്‍ ചോര്‍ത്തുന്നത് അപകടകരമായ കുറ്റമാണ്. സംസാര സ്വാതന്ത്ര്യത്തെ പോലും ഹനിക്കുന്ന തരത്തിലാണ് ഇടപെടല്‍. ചാരപ്രവര്‍ത്തിക്ക് കോടികളാണ് ചെലവഴിച്ചത്. തന്‍റെ ഫോണ്‍ നിലവില്‍ പൊതിഞ്ഞ് വച്ചിരിക്കുകയാണെന്നും അവർ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷം ഒന്നിക്കണം
തൃണമൂല്‍ കോൺഗ്രസിന് വോട്ട് ചെയ്ത ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. കാരണം മാഫിയക്കോ മസില്‍ പവറിനോ, ഏജന്‍സികള്‍ക്കോ, പണത്തിനോ അടിമപെടാതെയാണ് വോട്ട് ചെയ്തതെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. നേതാക്കളായ ശരദ് പവാർ, പി ചിദംബരം, ദിഗ്‌വിജയ് സിംഗ്, രാം ഗോപാൽ യാദവ്, ജയാ ബച്ചൻ എന്നിവരോട് ഒരുമിച്ച് നിന്ന് പോരാടാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ പൊങ്ങി കിടക്കുമ്പോഴും മികച്ച സംസ്ഥാനമായി യുപിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണുന്നു. കൊവിഡ് കാരണം നാല് ലക്ഷത്തോളം പേരാണ് മരിച്ചത്. ഈ മരണങ്ങളുടെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാറിനും ബി.ജെ.പിക്കുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിക്കാന്‍ എന്‍.സി.പി നേതാവ് ശരത് പവാര്‍ മുന്‍കൈ എടുക്കണമെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
ഇന്ധനവിലയുടെയും വാക്സിന്‍ ലഭ്യത കുറവിന്‍റേയും ഉത്തരവാദിത്വം ബി.ജെ.പിക്ക്
ഇന്ധനവില വര്‍ദ്ധനവും കൊവിഡ് വാക്സിന്‍റെ ലഭ്യത കുറവും അടക്കം ഗുരുതരമായ വിഷയങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ബി.ജെ.പി സര്‍ക്കാറിന്‍റെ ദുര്‍ഭരണമാണ് ഇതിന് കാരണം. ബി.ജെ.പിയെ പുറത്താക്കി ജനാധിപത്യം പുനസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
ഇന്ധനനികുതിയിൽ നിന്ന് മാത്രം 3.7 ലക്ഷം കോടി രൂപ ഇന്ത്യൻ സർക്കാർ സ്വരൂപിച്ചിട്ടുണ്ട്. ഈ പണം എവിടെ പോകുന്ന എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. എന്നിട്ട് പേലും കൊവിഡ് വാക്സിനുകൾ ലഭ്യമാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. എല്ലാവരേയും നിരീക്ഷിക്കാനാണ് നിങ്ങള്‍ പദ്ധതിയിടുന്നത്. പെഗാസസ് ഉപയോഗിച്ച് ജുഡീഷ്യറി, രാഷ്ട്രീയക്കാർ, മാധ്യമ പ്രവർത്തകർ എന്നിവരുടെ ഫോണുകൾ ചേര്‍ത്തിയെന്നും മമത ബാനര്‍ജി ആരോപിച്ചു.
കൂടുതല്‍ വായനക്ക്:- പെഗാസസ്; ആംനെസ്റ്റി ഇന്‍റർനാഷണലിന് പങ്കുണ്ടെന്ന് ഹിമാന്ത ബിശ്വ ശർമ