ശ്രീനഗർ: ഇന്ത്യയും പാകിസ്ഥാനും ആഗ്രഹിക്കുന്ന സമാധാനം നേടാനുള്ള ഏക മാർഗം ജമ്മു കശ്മീരിലെ ജനങ്ങളിലൂടെയാണെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്‍റ് മെഹ്ബൂബ മുഫ്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ജമ്മുകശ്മീരും അതിലെ ജനങ്ങളും ഏറെ ബുദ്ധിമുട്ടിലാണെന്നും ബുഡ്ഗാമിൽ നടന്ന പൊതുയോഗത്തിൽ സംസാരിച്ച മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ ഇരു രാജ്യങ്ങളും കശ്മീർ ജനതയുടെ അന്തസ്സും സ്വത്വവും മനസിൽ സൂക്ഷിക്കണം. കശ്മീർ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ മേഖലയിൽ സമാധാനമുണ്ടാകില്ല. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും മുഫ്തി കൂട്ടിച്ചേർത്തു.