ETV Bharat / bharat

കോൺഗ്രസ് പ്രതിസന്ധിയിൽ; ഒരു വർഷത്തിനിടെ വീണത് രണ്ടാമത്തെ സർക്കാർ - കോൺഗ്രസിന് തിരിച്ചടി തുടരുന്നു

കമൽനാഥ് സർക്കാർ വീണതിന് ശേഷം ഒരു വർഷത്തിനുള്ളിൽ വീഴുന്ന രണ്ടാമത്തെ കോൺഗ്രസ് സർക്കാരായി പുതുച്ചേരി മാറി. ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ ബിജെപി അട്ടിമറിക്കുകയാണെന്നാണ് വി നാരായണസാമി സഭയിൽ ആരോപിച്ചത്

Congress govt to fall within a year  fall on Congress  Congress fell in India  പുതുച്ചേരി കോൺഗ്രസ്  മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ  കോൺഗ്രസിന് തിരിച്ചടി തുടരുന്നു
കോൺഗ്രസ് പ്രതിസന്ധിയിൽ; ഒരു വർഷത്തിനിടെ വീണത് രണ്ടാമത്തെ സർക്കാർ
author img

By

Published : Feb 22, 2021, 4:23 PM IST

ന്യൂഡൽഹി: മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ ഭൂരിപക്ഷം തെളിയിക്കാനാകാതെ രാജി വയ്ക്കേണ്ടി വന്നിട്ട് ഒരു വർഷം തികയുന്നതിന് മുന്‍പേ കോൺഗ്രസിന് വീണ്ടും തിരിച്ചടി. പുതുച്ചേരിയിൽ വി നാരായണസാമി സർക്കാരിനും സഭയിൽ വിശ്വാസം തെളിയിക്കാനായില്ല. മുഖ്യമന്ത്രിയായിരുന്ന നാരായണസാമി രാജിവെച്ചു. ഇതോടെ ഒരു വർഷത്തിനിടെ രണ്ടാമത്തെ കോൺഗ്രസ് സർക്കാരാണ് വിശ്വാസം തെളിയിക്കാനാകാതെ രാജിവെക്കുന്നത്. കോൺഗ്രസിന്‍റെ പിന്തുണയുള്ള കർണാടക സഖ്യ സർക്കാരിനെ കൂടി കണക്കാക്കിയാൽ കഴിഞ്ഞ മൂന്ന് വർഷത്തെ കാലയളവിൽ ഇത് മൂന്നാമത്തെ സർക്കാരാണ് വീഴുന്നത്. ഇതോടെ പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കോൺഗ്രസ് ചുരുങ്ങി. ഝാർഖണ്ഡിലും മഹാരാഷ്ട്രയിലും സഖ്യസർക്കാരാണ് ഭരണത്തിൽ.

പുതുച്ചേരി സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കാന്‍ കഷ്ടിച്ച് രണ്ട് മാസത്തിനടുത്ത് ബാക്കി നില്‍ക്കെയാണ് പുതുച്ചേരിയില്‍ നാരായണസാമി സര്‍ക്കാര്‍ വീണത്. വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് സഭയില്‍ നിന്നിറങ്ങിപ്പോയ വി.നാരായണസാമി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു. ഒരു മാസത്തിനിടെ ആറ് എം.എല്‍.എമാരാണ് പുതുച്ചേരിയില്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഞായറാഴ്ച കോണ്‍ഗ്രസ് എംഎല്‍എയും മുഖ്യമന്ത്രിയുടെ പാര്‍ലമെന്‍ററി സെക്രട്ടറിയുമായ കെ. ലക്ഷ്മീ നാരായണനും, സഖ്യകക്ഷിയായ ഡി.എം.കെയിലെ വെങ്കടേശനുമാണ് രാജിവെച്ചത്. വിശ്വാസ വോട്ടെടുപ്പിന്‍റെ തലേദിവസമായിരുന്നു ഈ അപ്രതീക്ഷിത നീക്കം.

മുന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദിയും കേന്ദ്രസര്‍ക്കാരും പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി സഭയില്‍ ആരോപിച്ചു. ജനങ്ങള്‍ തിരസ്‌കരിച്ച പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരുമിച്ചു ചേര്‍ന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പുതുച്ചേരിക്ക് സംസ്ഥാനപദവി നല്‍കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നും നാരായണസാമി പറഞ്ഞു. അതേസമയം വിശ്വാസവോട്ടെടുപ്പിന് മുമ്പ് കോൺ​ഗ്രസ് സഭ ബഹിഷ്‌കരിച്ചു. നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശം ഇല്ലെന്ന് കോൺ​ഗ്രസ് വാദിച്ചതോടെ സഭയിൽ ബഹളം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് കോൺ​ഗ്രസ് സഭ ബ​ഹിഷ്‌കരിച്ചത്. ഇതോടെ സർക്കാരിന് വിശ്വാസ്യത തെളിയിക്കാനായില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാത്ത സംസ്ഥാനങ്ങളിലെ സർക്കാരുകളെ കുതിരകച്ചവടം നടത്തി വീഴ്ത്തുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ബികെ ഹരിപ്രസാദ് ആരോപിച്ചു. കഴിഞ്ഞ വർഷം ഇതേ സമയം കോൺഗ്രസ് മുൻ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയാണ് മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് തിരികൊളുത്തിയത്. മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന്‍റെ പതനത്തിന് ഇത് കാരണമായി. പുതുച്ചേരിയിലും മധ്യപ്രദേശിലും കർണാടകയിലും കോൺഗ്രസിന്‍റെ പതനത്തിന് കാരണമായത് ഒരേ കാരണമാണ്. കോൺഗ്രസ് എം‌എൽ‌എമാർ പാർട്ടിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേരുന്നു. ഇതോടെ മൂന്ന് സർക്കാരുകൾക്കും സഭയിൽ ഭൂരിപക്ഷം തെളിയിക്കാനായില്ല. നിരവധി എംഎൽഎമാരാണ് കോൺഗ്രസ് വിട്ട് മറ്റ് പാർട്ടിയിൽ ചേരുന്നത്. അടുത്തിടെയാണ് ഗോവയിലെ പത്ത് എം‌എൽ‌എമാർ ബിജെപിയിൽ ചേർന്നത്. പശ്ചിമ ബംഗാളിൽ 20 ഓളം എം‌എൽ‌എമാർ പാർട്ടി വിട്ട് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ തൃണമൂലിൽ ചേർന്നു.

രാജസ്ഥാനിലും സ്ഥിതി വിഭിന്നമല്ല. സച്ചിൻ പൈലറ്റ് പ്രശ്നപരിഹാരത്തിന് ശേഷം പാർട്ടിയിൽ തിരിച്ചെത്തിയെങ്കിലും പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. പൈലറ്റ് - ഗെഹ്ലോട്ട് പക്ഷത്തെ അഭ്യന്തര പ്രശ്നങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. ഇതിൽ തന്നെയാണ് ഇപ്പോഴും ബിജെപിയുടെ ശ്രദ്ധ. മഹാരാഷ്ട്രയിലും ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാണ്. സഖ്യ സർക്കാരായ മഹാ വികാസ് അഗാഡിയിലെ സ്പീക്കർ സ്ഥാനത്ത് നിന്ന് നാനാ പടോൾ രാജിവച്ചു. മറ്റ് സഖ്യകക്ഷികളുമായി ആലോചിക്കാതെയാണ് തീരുമാനം എന്നാരോപിച്ച് പാർട്ടിക്കെതിരെ പ്രശ്നങ്ങൾ ഉയർന്നുവന്നിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.