ETV Bharat / bharat

Uttar Pradesh| ഉത്തർ പ്രദേശിൽ വിവിധ അസുഖങ്ങളെ തുടർന്ന് 5 ദിവസത്തിനുള്ളിൽ 68 മരണം; അന്വേഷണ സമിതി രൂപീകരിച്ച് സർക്കാർ - ബല്ലിയ

ഉത്തർ പ്രദേശിലെ ബല്ലിയയിൽ ഇന്നലെ 11 രോഗികളാണ് മരിച്ചത്. പ്രതിദിനം കുറഞ്ഞത് എട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെന്ന് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് അന്വേഷണസമിതി രൂപീകരിച്ചു.

Ballia district hospital Uttar Pradesh  patients dies at Ballia district hospital  Ballia district Uttar Pradesh  Uttar Pradesh death toll  Uttar Pradesh heat stroke  heat stroke  uttar pradesh heat wave  Uttar Pradesh  ഉത്തർപ്രദേശ് മരണസംഖ്യ  മരണസംഖ്യ ഉത്തർപ്രദേശ്  ഉത്തർപ്രദേശിൽ വിവിധ അസുഖങ്ങൾ  ഉത്തർപ്രദേശ് ബല്ലിയ  ബല്ലിയ  ബല്ലിയ ജില്ല ആശുപത്രി
Uttar Pradesh
author img

By

Published : Jun 20, 2023, 10:48 AM IST

ബല്ലിയ : ഉത്തർ പ്രദേശിലെ ബല്ലിയ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച 11 രോഗികൾ വിവിധ അസുഖങ്ങളെ തുടർന്ന് മരിച്ചു. ഇതോടെ അഞ്ച് ദിവസത്തിനുള്ളിലെ ജില്ലയിലെ മരണസംഖ്യ 68 ആയി ഉയർന്നു. മരണകാരണം കണ്ടെത്തുന്നതിനായി ലഖ്‌നൗവിൽ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ രണ്ടംഗ സമിതി രൂപീകരിച്ചു.

ഇന്നലെ (ജൂൺ 19) ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് രൂപീകരിച്ച സമിതിയിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി. മേഖലയിലെ കൊടുംചൂടിനിടെയാണ് മരണം. എന്നാൽ, ഞായറാഴ്‌ച (ജൂൺ 18) വരെ ജില്ലയിൽ രണ്ട് പേർ മാത്രമാണ് കനത്ത ചൂടിനെ തുടർന്ന് മരിച്ചതെന്ന് ബല്ലിയ ചീഫ് മെഡിക്കൽ ഓഫിസർ (സിഎംഒ) ഡോ.ജയന്ത് കുമാർ പറഞ്ഞു.

ഡയറക്‌ടർ (സാംക്രമിക രോഗങ്ങൾ) ഡോ. എ കെ സിങ്, ഡയറക്‌ടർ (മെഡിക്കൽ കെയർ) കെ എൻ തിവാരി എന്നിവരടങ്ങുന്ന രണ്ടംഗ സമിതി ജില്ലയിലെ ബൻസ്‌ദിഹ് പ്രദേശം സന്ദർശിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും ജില്ല ആശുപത്രിയിൽ ചികിത്സ തേടി എത്തിയിരുന്നു. അതുകൊണ്ടുതന്നെ സമിതി അംഗങ്ങൾ ആശുപത്രിയിലും പരിശോധന നടത്തി.

ആശുപത്രിയിലെ ക്രമീകരണങ്ങൾ മെച്ചപ്പെട്ടതാണെന്നും വാർഡുകളിൽ അഞ്ച് എയർ കൂളറുകൾ കൂടി സ്ഥാപിച്ചിട്ടുണ്ടെന്നും കെ എൻ തിവാരി പരിശോധനക്ക് ശേഷം വിശദീകരിച്ചു. മരണങ്ങൾ യാദൃശ്ചികമായിരിക്കാം. കാരണം, മരിച്ചവരിൽ ഭൂരിഭാഗവും 60 വയസിന് മുകളിൽ പ്രായമായവരായിരുന്നു. ഇവർക്ക് പല രോഗങ്ങളും ബാധിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

'മരണ കാരണം സൂര്യാഘാതമല്ല' : സൂര്യാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന വാദം തിവാരി നിഷേധിച്ചു. ഈ മരണങ്ങൾക്ക് പിന്നിൽ എന്തെങ്കിലും പൊതു കാരണമുണ്ടോ എന്ന് തിരിച്ചറിയാൻ തങ്ങൾ എല്ലാ വശങ്ങളും പരിശോധിക്കുകയാണ്. രോഗികളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയും പരിശോധന നടത്തുകയും ചെയ്‌തുകൊണ്ടിരിക്കുകയാണ് എന്നും അന്വേഷണ സമിതി അംഗങ്ങൾ അറിയിച്ചു.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ജില്ല ആശുപത്രിയിൽ പ്രതിദിനം കുറഞ്ഞത് എട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 178 രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിൽ 11 പേർ മരിച്ചുവെന്ന് സിഎംഒ ജയന്ത് കുമാർ പറഞ്ഞു. മരിച്ചവർ വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്ക് സാധ്യമായ ഏറ്റവും മികച്ച ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സിഎംഒ ഉറപ്പിച്ചു പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം തങ്ങൾ ആശുപത്രിയിൽ എയർ കൂളറുകളുടെയും ഫാനുകളുടെയും എണ്ണം വർധിപ്പിച്ചിട്ടുണ്ട്. കൂടുതൽ രോഗികളെ ഉൾക്കൊള്ളുന്നതിനായി ആശുപത്രി അഡ്‌മിനിസ്ട്രേഷൻ കിടക്കകളുടെ എണ്ണം 200ൽ നിന്ന് 276 ആയും വർധിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ചീഫ് മെഡിക്കൽ സൂപ്രണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം 400 കവിഞ്ഞതായി ജില്ല ആശുപത്രിയിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് (Chief Medical Superintendent ) എസ് കെ യാദവ് പറഞ്ഞു. ഔട്ട് പേഷ്യന്‍റ് വിഭാഗത്തിലും (OPD) രോഗികളുടെ എണ്ണത്തിൽ വർധനവ് അനുഭവപ്പെട്ടു. മുൻപ് പ്രതിദിനം 1,000 മുതൽ 1,200 വരെ രോഗികൾ എത്തിയിരുന്ന ഒപിഡിയിൽ ഇപ്പോൾ ഏകദേശം 1,500 മുതൽ 1,800 വരെ രോഗികൾ ആശുപത്രിയിൽ എത്തുന്നുവെന്നും മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.

ജില്ല ആശുപത്രിക്ക് പുറമെ ജില്ലയിലെ കമ്മ്യൂണിറ്റി, പ്രൈമറി ഹെൽത്ത് സെന്‍ററുകളിലും എത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ബല്ലിയയും മധ്യ, കിഴക്കൻ യുപി മുഴുവനും കടുത്ത ചൂടിൽ ആടിയുലയുകയാണ്. ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്‍റിന്‍റെ കണക്കനുസരിച്ച്, ബല്ലിയയിൽ ഞായറാഴ്‌ച (ജൂൺ 18) രേഖപ്പെടുത്തിയ പരമാവധി താപനില 43.5 ഡിഗ്രി സെൽഷ്യസാണ്.

Also read : Heat Wave | ജാർഖണ്ഡിൽ 24 മണിക്കൂറിനിടെ മരിച്ചത് ആറുപേർ ; പലാമുവില്‍ താപനില 45.9 ഡിഗ്രി സെൽഷ്യസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.