മുംബൈ: ഓടുന്ന ട്രെയിനില്‍ ചാടി കയറുന്നതിനിടെ സ്ത്രീ കാല്‍ വഴുതി നിലത്തു വീണു. ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ അകപ്പെട്ട ഇവരെ സഹയാത്രികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. മുംബൈ വാസയ് റോഡ് റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെയാണ് സംഭവം. സിസിടിവി ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ പുറത്തു വിട്ടു.
രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഓടി തുടങ്ങിയ ട്രെയിനില്‍ ചാടി കയറാൻ ശ്രമിച്ചത്. ആദ്യം വന്ന സ്ത്രീ ഒരു കമ്പാർട്ട്മെന്‍റിൽ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി നിലത്തു വീഴുകയായിരുന്നു. വീണ സമയം ഇവർ കൂടെയുണ്ടായിരുന്ന പുരുഷന്‍റെ കൈയ്യിൽ മുറുകെ പിടിച്ചതു കൊണ്ട് ട്രെയിനിന് താഴേക്ക് പോകാതെ രക്ഷപ്പെടുകയായിരുന്നു.
ബഹളം കേട്ട് ഓടികൂടിയ സഹയാത്രികര്‍ ഇവരെ വലിച്ചു കയറ്റി. അതിനു ശേഷമാണ് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയത്. നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ ഓടി തുടങ്ങുന്ന സമയമായതിനാൽ ട്രെയിനിന് വേഗം കുറവായിരുന്നു. ഇതിനാലാണ് മാത്രമാണ് സ്ത്രീക്ക് ജീവന്‍ നഷ്ടമാകാതെ ഇരുന്നത്.
ALSO READ: സ്കൂളില്‍ പോടാ!!! ടീച്ചറേ ഞാൻ ഏത് ക്ലാസിലാ...! രസകരമായ സ്കൂള്‍ ട്രോളുകള്‍ കാണാം