ചണ്ഡിഗഢ്: പഞ്ചാബില്‍ കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിച്ചു. ഇന്ന് ചരക്ക് ട്രെയിന്‍ സര്‍വീസുകള്‍ മാത്രമാണ് ആരംഭിച്ചത്. ട്രാക്കുകളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം യാത്രാ സര്‍വീസുകള്‍ നാളെ തുടങ്ങാനാണ് തീരുമാനം. ട്രെയിന്‍ തടയല്‍ സമരത്തില്‍ നിന്ന് കര്‍ഷകര്‍ താല്‍കാലികമായി പിന്മാറിയതിന് പിന്നാലെയാണ് റെയില്‍വെയുടെ തീരുമാനം.
ഞായറാഴ്ചയാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ റെയില്‍വെ തീരുമാനമെടുത്തത്. ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങുന്നത് യാത്രക്കാര്‍ക്കും കര്‍ഷകര്‍ക്കും വ്യവസായ രംഗത്തിനും ഗുണം ചെയ്യുമെന്ന് റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തിരുന്നു.
-
पंजाब में 23 नवंबर से रेलवे ट्रैक व स्टेशनों पर किये जा रहे किसान आंदोलन के स्थगित होने पर भारतीय रेल पंजाब, तथा पंजाब से होकर जाने वाली रेल सेवाओं को शुरु करने जा रही है।
— Piyush Goyal (@PiyushGoyal) November 23, 2020 " class="align-text-top noRightClick twitterSection" data="
पिछले कई दिनों से ट्रेन संचालन में बना हुआ गतिरोध दूर होने से यात्रियों, किसानों, व उद्योगों को लाभ होगा।
">पंजाब में 23 नवंबर से रेलवे ट्रैक व स्टेशनों पर किये जा रहे किसान आंदोलन के स्थगित होने पर भारतीय रेल पंजाब, तथा पंजाब से होकर जाने वाली रेल सेवाओं को शुरु करने जा रही है।
— Piyush Goyal (@PiyushGoyal) November 23, 2020
पिछले कई दिनों से ट्रेन संचालन में बना हुआ गतिरोध दूर होने से यात्रियों, किसानों, व उद्योगों को लाभ होगा।पंजाब में 23 नवंबर से रेलवे ट्रैक व स्टेशनों पर किये जा रहे किसान आंदोलन के स्थगित होने पर भारतीय रेल पंजाब, तथा पंजाब से होकर जाने वाली रेल सेवाओं को शुरु करने जा रही है।
— Piyush Goyal (@PiyushGoyal) November 23, 2020
पिछले कई दिनों से ट्रेन संचालन में बना हुआ गतिरोध दूर होने से यात्रियों, किसानों, व उद्योगों को लाभ होगा।
കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ട്രെയിന്‍ തടയല്‍ പ്രക്ഷോഭവുമായി കര്‍ഷകര്‍ രംഗത്തെത്തിയതോടെ കഴിഞ്ഞ ഒരു മാസമായി ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കര്‍ഷക സംഘടനകളുമായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നടത്തിയ ചര്‍ച്ചയില്‍ 15 ദിവസത്തേക്ക് സമരം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തു. തുടര്‍ന്ന് ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു.