ഭോപ്പാൽ : വന്ദേ ഭാരത് എക്‌സ്‌പ്രസിൽ യാത്രക്കാരന് വിളമ്പിയ ഭക്ഷണത്തിൽ നിന്ന് പാറ്റയെ കിട്ടിയെന്ന് പരാതി. ജൂലൈ 24ന് ഭോപ്പാലിൽ നിന്ന് ഗ്വാളിയോറിലേക്കുള്ള യാത്രയ്‌ക്കിടെ വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് പാറ്റയെ കിട്ടിയത്. ഐആർസിടിസി കാറ്ററിങ് ജീവനക്കാരാണ് യാത്രക്കാർക്ക് ഭക്ഷണം വിളമ്പിയത്.
പരാതിയെത്തുടർന്ന് കാറ്ററിങ് ലൈസൻസിക്കെതിരെ റെയിൽവേ നടപടിയെടുത്തു. കോച്ച് നമ്പർ 20171-ലെ സീറ്റ് നമ്പർ 57-ൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരനാണ് പ്രഭാതഭക്ഷണത്തിനായി വിളമ്പിയ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്. ട്രെയിനുകളിൽ വിളമ്പുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തിൽ ആശങ്ക പ്രകടിപ്പിച്ച് യാത്രക്കാർ ഭക്ഷണത്തിൽ പാറ്റയുള്ള ചിത്രങ്ങൾ പകർത്തുകയും അത് ട്വിറ്ററിൽ പങ്കുവക്കുകയും ചെയ്‌തു.
-
@IRCTCofficial found a cockroach in my food, in the vande bharat train. #Vandebharatexpress#VandeBharat #rkmp #Delhi @drmbct pic.twitter.com/Re9BkREHTl
— pundook🔫🔫 (@subodhpahalajan) July 24, 2023 " class="align-text-top noRightClick twitterSection" data="
">@IRCTCofficial found a cockroach in my food, in the vande bharat train. #Vandebharatexpress#VandeBharat #rkmp #Delhi @drmbct pic.twitter.com/Re9BkREHTl
— pundook🔫🔫 (@subodhpahalajan) July 24, 2023@IRCTCofficial found a cockroach in my food, in the vande bharat train. #Vandebharatexpress#VandeBharat #rkmp #Delhi @drmbct pic.twitter.com/Re9BkREHTl
— pundook🔫🔫 (@subodhpahalajan) July 24, 2023
പരാതിയിൽ ഉടനടി നടപടി സ്വീകരിച്ച ഐആർസിടിസി ക്ഷമാപണം നടത്തുകയും യാത്രക്കാരന്‍റെ ഭക്ഷണം മാറ്റി നൽകുകയും ചെയ്‌തു. കൂടാതെ, ഭക്ഷണ സേവന ദാതാവിന് പിഴ ചുമത്തുകയും ഭക്ഷണം പാകം ചെയ്യുന്നിടത്ത് പരിശോധന ശക്തമാക്കുകയും ചെയ്‌തു. ഭക്ഷണം തയ്യാറാക്കുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കാനും കൃത്യമായ കീടനിയന്ത്രണ നടപടികൾ ഉറപ്പാക്കാനും ഐആർസിടിസി അധികൃതർ ലൈസൻസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭക്ഷണം പാകം ചെയ്യുന്ന ഇടത്ത് ഇടയ്ക്കിടെ പരിശോധന നടത്തണമെന്നും ഐആർസിടിസി നിർദേശിച്ചു. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ആവശ്യമായ നടപടിയെടുക്കുമെന്നും സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ലൈസൻസിക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും റെയിൽവേ അധികൃതർ പറഞ്ഞു. ഭാവിയിൽ ഇത്തരം പരാതികൾ ലഭിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ഐആർസിടിസിക്കും ലൈസൻസിക്കും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രെയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം മോശമാണെന്ന തരത്തില്‍ നിരവധി പരാതികൾ മുൻപും ഉയർന്നിട്ടുണ്ട്.
വിമാനത്തിലെ ഭക്ഷണത്തിൽ കല്ല് : ഈ വർഷം ജനുവരിയിലാണ് വിമാനത്തിൽ വിതരണം ചെയ്‌ത ഭക്ഷണത്തിൽ കല്ല് കണ്ടെത്തിയ സംഭവം ഉണ്ടായത്. യാത്രക്കാരിയായ സര്‍വപ്രിയ സങ്‌വാനാണ് എയര്‍ ഇന്ത്യ വിമാനത്തിൽ വിതരണം ചെയ്‌ത ഭക്ഷണത്തില്‍ നിന്ന് കല്ല് ലഭിച്ചത്. യുവതി ഇതിന്‍റെ ചിത്രങ്ങള്‍ സഹിതം ട്വീറ്ററിൽ പങ്കുവച്ചു.
ജനുവരി 8ന് ഡൽഹിയിൽ നിന്ന് കാഠ്‌മണ്ഡുവിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവം. എയര്‍ ഇന്ത്യ 215 എന്ന വിമാനത്തിൽ വിതരണം ചെയ്‌ത ഭക്ഷണത്തിൽ നിന്നാണ് കല്ല് കിട്ടിയത്. ക്രൂ അംഗമായ ജാഡോണിനെ വിവരം അറിയിച്ചു എന്നും ഇത്തരം അശ്രദ്ധ അംഗീകരിക്കാനാവില്ലെന്നും ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് യുവതി ട്വിറ്ററിൽ കുറിച്ചു. എയര്‍ ഇന്ത്യയെ ടാഗ് ചെയ്‌തുകൊണ്ടായിരുന്നു സര്‍വപ്രിയയുടെ ട്വീറ്റ്.
നിരവധിയാളുകൾ യുവതിയുടെ ട്വീറ്റിന് പിന്തുണയറിയിച്ചുകൊണ്ട് എത്തി. ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയില്‍ നിന്ന് ഇത്തരം അശ്രദ്ധ വര്‍ധിക്കുന്നതിനെതിരെ യാത്രക്കാരിൽ നിന്ന് വ്യാപക വിമര്‍ശനം ഉയരുകയും ചെയ്‌തിരുന്നു. ട്വീറ്റ് വൈറലായതോടെ എയര്‍ ഇന്ത്യ അധികൃതർ വിശദീകരണവുമായി രംഗത്തെത്തി.
സംഭവത്തിൽ എയർ ഇന്ത്യ വക്താവ് ക്ഷമാപണം നടത്തി. കാറ്ററിങ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി. 'ഇത് ആശങ്കയുണ്ടാക്കുന്നതാണ്, സംഭവത്തിൽ കാറ്ററിങ് ടീമുമായി ചർച്ച നടത്തും. പരിശോധന നടത്തുന്നതിനായി കുറച്ച് സമയം നല്‍കണം, പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി അറിയിക്കുന്നു' -എയര്‍ ഇന്ത്യ ഔദ്യോഗിക അക്കൗണ്ടിൽ നിന്നും സര്‍വപ്രിയയുടെ ട്വീറ്റിന് മറുപടി നൽകി.
Read more : വിമാനത്തിലെ ഭക്ഷണത്തിൽ കല്ല്; യുവതിയുടെ പരാതിയില്‍ കാറ്ററിങ് ടീമിനെതിരെ നടപടി