പട്ന: എൽജെപി ദേശീയ അധ്യക്ഷനായി പശുപതി കുമാർ പരസിനെ നിയമിച്ചതായി പാർട്ടി എംപി ചന്ദൻ സിംഗ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടിയിൽ പൊട്ടിത്തെറി രൂക്ഷമായിരുന്നു. ചിരാഗ് പാസ്വാനെ സ്ഥാനത്ത് നിന്ന് നീക്കയെന്ന് ഒരു വിഭാഗം പ്രവർത്തകൾ നേരത്തെ അറിയിച്ചിരുന്നു.
എല്‍ജെപിയുടെ ലോക്‌സഭാ കക്ഷി നേതാവായി പശുപതി പരസിനെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. ലോക്‌സഭയിലെ ആറ് എംപിമാരില്‍ അഞ്ച് പേരും അദ്ദേഹത്തിനൊപ്പമാണ്. നിലവില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിരിക്കുകയാണ് ചിരാഗ് പാസ്വാന്‍. കഴിഞ്ഞ ദിവസം ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട് പശുപതി പരസിനെ നേതാവായി അംഗീകരിക്കണമെന്ന് അഞ്ച് എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സ്പീക്കര്‍ അംഗീകരിച്ചു. എന്നാൽ ഇതിനെതിരെ ചിരാഗ് പാസ്വാൻ സ്പീകർക്ക് കത്ത് നൽകിയിരുന്നു.
Also Read: എൽജെപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്ന് ചിരാഗ് പാസ്വാനെ നീക്കി
ചിരാഗ് പാസ്വാന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിനോട് ഭൂരിപക്ഷം നേതാക്കളും എതിര്‍പ്പിലായിരുന്നു. ചിരാഗ് പാസ്വാന്‍റെ അമ്മാവന്‍ കൂടിയാണ് പശുപതി പരസ്. എല്‍ജെപിയുടെ കോട്ടയായി കരുതുന്ന ഹാജിപൂരില്‍ നിന്നാണ് അദ്ദേഹം എംപിയായത്.