ന്യൂഡൽഹി : അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഡൽഹിയിലും ഉത്തർപ്രദേശിലും ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി). തെക്ക്-പടിഞ്ഞാറൻ ഡൽഹി, റാംപൂർ, അലിഗഡ്, അട്രൗലി, ഖൈർ, ഹാത്രാസ്, ജലേസർ, ഇഗ്ലാസ്, സിക്കന്ദ്ര-റാവു, ജത്താരി, ഗബാന, പഹാസു (യുപി) എന്നിവിടങ്ങളിലാണ് മഴയ്‌ക്ക് സാധ്യതയെന്ന് ഐഎംഡി ട്വീറ്റ് ചെയ്തു. 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. പടിഞ്ഞാറൻ മധ്യപ്രദേശിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, കിഴക്കൻ ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ, പശ്ചിമ ബംഗാൾ, സിക്കിം, ഒഡിഷ, ആൻഡമാൻ, നിക്കോബാർ ദ്വീപുകൾ, മധ്യ മഹാരാഷ്ട്ര, മറതവാഡ, തെലങ്കാന, കേരള, മാഹി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും മഴയ്‌ക്ക് സാധ്യത.
Also Read: രാജ്യത്ത് 1,65,553 പേർക്ക് കൂടി കൊവിഡ് ; മരണം 3,460
ജമ്മു കശ്മീർ, ലഡാക്ക്, ഗിൽഗിത്-ബാൾട്ടിസ്ഥാൻ, മുസാഫറാബാദ്, ഹിമാചൽ പ്രദേശ്, പശ്ചിമ ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഗംഗാറ്റിക് പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ്, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര, കൊങ്കൺ, ഗോവ, ആന്ധ്രാപ്രദേശിന്‍റെ തീരപ്രദേശങ്ങൾ, യാനം, റായലസീമ, കർണാടക, തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ, ലക്ഷദ്വീപ് എന്നിവിടങ്ങളിലും ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് ഐഎംഡി അറിയിച്ചു. പശ്ചിമ രാജസ്ഥാനിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലും കിലോമീറ്ററിൽ 50 മീറ്റർ വേഗതയിൽ പൊടിക്കാറ്റും ഉണ്ടായേക്കാം.
Also Read: കൊവിഡ് വ്യാപനം : ശാക്തീകരണ സംഘങ്ങളെ പുനസംഘടിപ്പിച്ച് കേന്ദ്രം
യാസ് ചുഴലിക്കാറ്റിന്‍റെ ഫലമായി ശനിയാഴ്ച ചണ്ഡിഗഡിലും സമീപ പ്രദേശങ്ങളായ മൊഹാലി, പഞ്ചകുള എന്നിവിടങ്ങളെയും ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെട്ടു. മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളിലും കനത്ത മഴ ലഭിച്ചു.