വിജയ്പൂര്‍ (കര്‍ണാടക): ബസവന ബാഗേവാടി മേളയുടെ ഭാഗമായി വിജയ്പൂര്‍ ജില്ലയിൽ നടത്തിയ മുട്ടനാടുകളുടെ പോരില്‍ രണ്ട് ആടുകള്‍ ചത്തു. മത്സരത്തിനിടെ പരിക്കേറ്റായിരുന്നു ആടുകളുടെ അന്ത്യം. മേളയുടെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ബെനഗട്ടി ഗ്രാമത്തില്‍ നിന്നെത്തിയ മുട്ടനാടും ബെനാല ഗ്രാമത്തിലെ മുട്ടനാടും ആണ് ചത്തത്. മണഗുളിയില്‍ നിന്ന് വന്ന ആടിന്റെ കുത്തുകൊണ്ടായിരുന്നു ബെനഗട്ടിയിലെ ആടിന്റെ ജീവന് നഷ്ടമായത്. ആടുകള്‍ ചത്തതിനെ തുടര്‍ന്ന് ഉടമകള്‍ക്ക് 35,000 രൂപയും 40,000 രൂപയും കമ്മിറ്റിക്കാര് നഷ്ടപരിഹാരം നല്കി.
കോഴി പോര്, കാള പോര് തുടങ്ങിയ വിനോദം പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നില നില്ക്കുന്ന വിനോദമാണ് മുട്ടനാടുകള്‍ തമ്മിലുള്ള പോര്. മൈതാനത്തോ തുറസായ സ്ഥലങ്ങളിലോ വച്ച് സംഘടിപ്പിക്കുന്ന ഇത്തരം മത്സരത്തില്‍ രണ്ട് മുട്ടനാടുകള്‍ (വലിയ കൊമ്പുകളോടു കൂടിയ ആണ് ആടുകള്‍) പരസ്പരം ഏറ്റുമുട്ടുന്നു. ചെമ്മരിയാടുകളെ ആണ് സാധാരണയായി മത്സരത്തിന് ഉപയോഗിക്കുന്നത്.
നൈജീരിയ, ഉസ്ബെക്കിസ്ഥാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഈ മത്സര ഇനം ഏറെ പ്രചാരത്തിലുണ്ട്. മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരത എന്ന നിലയില്‍ ഇത് വിമര്‍ശിക്കപ്പെടുന്നുണ്ട്.