ETV Bharat / bharat

വിലക്ക് നേരിട്ട കായിക താരങ്ങള്‍ക്ക് ഇളവ് ; ദേശീയ ഉത്തേജക വിരുദ്ധ ബില്ലില്‍ ശിപാര്‍ശകളുമായി പാര്‍ലമെന്‍ററി സമിതി - ദേശീയ ഉത്തേജക വിരുദ്ധ ബില്‍ പാര്‍ലമെന്‍ററി സമിതി ശിപാര്‍ശ

ഉത്തേജക മരുന്നുമായി ബന്ധപ്പെട്ട് പരിശോധന നടത്താന്‍ നാഡയ്ക്ക് അധികാരം നൽകുന്നതാണ് നിര്‍ദിഷ്‌ട ബില്‍

ദേശീയ ഉത്തേജക വിരുദ്ധ ബില്‍  parliamentary committee national anti doping bill  national anti doping agency statutory framework  anti doping bill in india  ദേശീയ ഉത്തേജക വിരുദ്ധ ബില്‍ പാര്‍ലമെന്‍ററി സമിതി ശിപാര്‍ശ  അനുരാഗ് ഠാക്കൂര്‍ ഉത്തേജക വിരുദ്ധ ബില്‍
വിലക്ക് നേരിട്ട കായിക താരങ്ങള്‍ക്ക് ഇളവ്; ദേശീയ ഉത്തേജക വിരുദ്ധ ബില്ലില്‍ ശിപാര്‍ശകളുമായി പാര്‍ലമെന്‍ററി സമിതി
author img

By

Published : Mar 24, 2022, 10:57 PM IST

ന്യൂഡല്‍ഹി : റെയ്‌ഡുകള്‍ നടത്താന്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയ്ക്ക് (നാഡ) അധികാരം നല്‍കുന്നതുള്‍പ്പടെയുള്ള വ്യവസ്ഥകളുള്ള ദേശീയ ഉത്തേജക വിരുദ്ധ ബില്‍ പാര്‍ലമെന്‍ററി സമിതി ശിപാര്‍ശകളുമായി തിരിച്ചയച്ചു. ഇന്ത്യൻ കായികരംഗത്തെ മയക്കുമരുന്ന് ദുരുപയോഗം നേരിടുന്നതിനും ഉത്തേജക മരുന്നുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങള്‍ ശക്തമാക്കുന്നതിനും സമിതി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

ഉത്തേജക മരുന്നുമായി ബന്ധപ്പെട്ട അന്വേഷണം, ഉത്തേജക വിരുദ്ധ നിയമ ലംഘനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തൽ, സ്വീകരിക്കേണ്ട അച്ചടക്ക നടപടിക്രമങ്ങൾ, പരിശോധന, സാമ്പിൾ ശേഖരണം, വിവരങ്ങള്‍ പങ്കുവയ്ക്കല്‍ തുടങ്ങിയവയ്ക്ക് നാഡയ്ക്ക് അധികാരം നൽകുന്നതാണ് നിര്‍ദിഷ്‌ട ബില്‍. വിലക്ക് കാലാവധിയ്ക്ക് ശേഷം ദേശീയ/അന്തർദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുകയും അതിൽ മികവ് പുലർത്തുകയും ചെയ്യുന്ന കായികതാരങ്ങൾക്ക് ഇളവ് നൽകാനും സമിതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ശൈത്യകാല സമ്മേളനത്തില്‍, കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ദേശീയ ഉത്തേജക വിരുദ്ധ ബില്‍ ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു. തുടര്‍ന്ന് ബില്‍ സൂക്ഷ്‌മ പരിശോധനയ്ക്കായി വിനയ് പി സഹസ്രബുദ്ധെയുടെ അധ്യക്ഷതയിലുള്ള പാർലമെന്‍ററി സ്റ്റാന്‍റിങ് കമ്മറ്റിക്ക് വിട്ടു.

പരിശോധനയ്ക്ക് അനുമതി : ഏജൻസി അധികാരപ്പെടുത്തിയ വ്യക്തിയ്ക്ക് ഉത്തേജക വിരുദ്ധ നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് നിർണയിക്കുന്നതിനായി പരിശോധന നടത്താന്‍ നാഡയ്ക്ക് അധികാരം നൽകാനും ബില്‍ ശിപാര്‍ശ ചെയ്‌തിട്ടുണ്ട്. നിലവിൽ റെയ്‌ഡ് നടത്താൻ നാഡയ്ക്ക് അധികാരമില്ല. കായിക താരങ്ങളുടെ അവകാശങ്ങൾ സംരക്ഷിയ്ക്കുന്നതിനും പരിശോധനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ സ്വകാര്യതയുടെ പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്നതിനും 1973ലെ ക്രിമിനൽ നടപടി ചട്ടത്തിലെ വ്യവസ്ഥകൾക്കനുസൃതമായി സമിതി ശിപാര്‍ശ ചെയ്‌തിട്ടുണ്ട്.

'നോ-സിറിഞ്ച് സോണുകൾ': ഉത്തേജക വിരുദ്ധ സംവിധാനം ശക്തിപ്പെടുത്തുക, കായിക താരങ്ങളുടെ പരിശീലന ക്യാമ്പുകളില്‍ ഉത്തേജക മരുന്ന് നേരത്തേ കണ്ടെത്തുന്നതിനുള്ള സംവിധാനം ഒരുക്കുക, ക്യാമ്പുകളിൽ കുറഞ്ഞത് ഒരു അംഗീകൃത സ്‌പോർട്‌സ് മെഡിസിൻ ഡോക്‌ടറെയെങ്കിലും നിർബന്ധിത വ്യവസ്ഥയിൽ ഉൾപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവച്ചിട്ടുണ്ട്.

ഇന്ത്യന്‍ കായിക താരങ്ങളുടെ ഡയറ്റില്‍ ലോക ഉത്തേജക വിരുദ്ധ ഏജൻസി നിരോധിത പദാർഥങ്ങൾ അടങ്ങിയിട്ടുണ്ടോ എന്ന് വിലയിരുത്താൻ സമിതി നിർദേശിച്ചു. പരിശീലന ക്യാമ്പുകൾ 'നോ-സിറിഞ്ച് സോണുകൾ' ആയി പ്രഖ്യാപിയ്ക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്ത് കൂടുതൽ ഉത്തേജക പരിശോധന ലബോറട്ടറികൾ തുറക്കേണ്ടതിന്‍റെ ആവശ്യകതയും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

Also read: അതിര്‍ത്തി കടന്നെത്തിയ നാല് വയസുകാരിയെ ബിഎസ്എഫ് സൈനികർ തിരിച്ചയച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.