രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം അവസാനിച്ചു. രാഷ്‌ട്രപതിക്കൊപ്പം ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരും പാർലമെന്‍റിൽ നിന്ന് മടങ്ങി.
#Live Updates: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കം
12:30 January 29
രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം അവസാനിച്ചു
12:26 January 29
കൊവിഡിനോട് പോരാടി ജീവൻ നഷ്‌ടപ്പെട്ട എല്ലാവർക്കും രാഷ്‌ട്രപതി ആദരാഞ്ജലി അർപ്പിച്ചു
കൊവിഡ് ബാധയെ തുടർന്ന് രാജ്യത്ത് നിരവധി പേർക്ക് ജീവൻ നഷ്‌ടമായതിൽ ദുഃഖം രേഖപ്പെടുത്തി രാഷ്‌ട്രപതി. മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി ഉൾപ്പെടെ നിരവധി പേരെ രാജ്യത്തിന് നഷ്‌ടമായി. ആറ് എംപിമാർ അകാലത്തിൽ മരിച്ചു. കൊവിഡിനോട് പോരാടി ജീവൻ നഷ്‌ടപ്പെട്ട എല്ലാവർക്കും രാഷ്‌ട്രപതി ആദരാഞ്ജലി അർപ്പിച്ചു.
12:18 January 29
കൊവിഡ് വാക്‌സിനേഷൻ നടത്തിയതിൽ ഇന്ത്യ ഏറെ അഭിമാനിക്കുന്നുവെന്ന് രാഷ്‌ട്രപതി
ആഗോളതലത്തിൽ ഏറ്റവും വലിയ രീതിയിൽ കൊവിഡ് വാക്‌സിനേഷൻ നടത്തിയതിൽ ഇന്ത്യ ഏറെ അഭിമാനിക്കുന്നുവെന്ന് രാഷ്‌ട്രപതി. ഈ പ്രതിസന്ധിയിൽ ഇന്ത്യ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റി നിരവധി രാജ്യങ്ങൾക്ക് ലക്ഷക്കണക്കിന് വാക്‌സിനുകൾ നൽകിയതായും അദ്ദേഹം പറഞ്ഞു.
11:54 January 29
ഡൽഹിയിൽ നടന്ന അക്രമങ്ങളെ അപലപിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്
റിപ്പബ്ലിക്ക് ദിനത്തോനടനുബന്ധിച്ച് ഡൽഹിയിൽ നടന്ന അക്രമങ്ങളെ അപലപിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക്ക് ദിനത്തിൽ തന്നെ ത്രിവർണ പതാകയെ അപമാനിക്കുന്നത് വളരെ നിർഭാഗ്യകരമാണ്. ഭരണഘടന നിയമങ്ങളെ വളരെ ഗൗരവമായി പാലിക്കണമെന്നും രാഷ്‌ട്രപതി പറഞ്ഞു.
11:47 January 29
കൊവിഡ് ഘട്ടത്തിൽ ദുരിതമനുഭവിക്കുന്നവരെ സർക്കാർ കാര്യക്ഷമമായി കൈകാര്യം ചെയ്‌തിട്ടുണ്ടെന്ന് രാഷ്‌ട്രപതി
കൊവിഡ് ഘട്ടത്തിൽ പ്രതിസന്ധിയിലായവർക്ക് വേണ്ടി കേന്ദ്രസർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കിയതായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ദുരിതമനുഭവിക്കുന്നവരെ സർക്കാർ കാര്യക്ഷമമായി കൈകാര്യം ചെയ്‌തിട്ടുണ്ട്. സമയബന്ധിതമായി എടുക്കുന്ന തീരുമാനങ്ങൾ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ രക്ഷിച്ചതിൽ സംതൃപ്‌തനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
11:35 January 29
ദരിദ്രർക്കായി കേന്ദ്രസർക്കാർ റെക്കോർഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്
കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ ദരിദ്രർക്കായി കേന്ദ്രസർക്കാർ റെക്കോർഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്ത് ദരിദ്രർ പട്ടിണി കിടക്കാതിരിക്കാൻ സർക്കാർ ശ്രദ്ധിച്ചു. അതിന്‍റെ ഭാഗമായാണ് റെക്കോർഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
11:29 January 29
കാർഷിക നിയമങ്ങളെ പ്രശംസിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്
പുതിയ കാർഷിക നിയമങ്ങളെ പ്രശംസിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. കേന്ദ്രസർക്കാരിന്‍റെ മൂന്ന് കാർഷിക നിയമങ്ങൾ കർഷകരെ ശാക്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
11:20 January 29
ഇന്ത്യയുടെ ഭാവിയിൽ ബജറ്റ് സമ്മേളനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി
ഈ ബജറ്റ് സമ്മേളനത്തിന് ഇന്ത്യയുടെ ഭാവിയിൽ വലിയ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യ സമരസേനാനികൾ കണ്ട സ്വപ്‌നങ്ങൾ നിറവേറ്റാനുള്ള സുവർണാവസരമാണിതെന്നും മോദി പറഞ്ഞു.
11:11 January 29
പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുന്നു
പാർലമെന്‍റിൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നു.