ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും മുതിർന്ന പാർട്ടി നേതാവ് ലാൽ കൃഷ്‌ണ അദ്വാനിയും പാർലമെന്‍റിൽ ഉപയോഗിച്ചിരുന്ന മുറി ഇനി ബിജെപി പ്രസിഡന്‍റ് ജെ.പി. നദ്ദയ്ക്ക്. ബിജെപി പാർലമെന്‍ററി പാർട്ടിയുടെ ഓഫീസിനോട് ചേർന്നുള്ള റൂം നമ്പർ നാലാണ് നദ്ദയ്ക്ക് അനുവദിച്ച് നൽകിയിരിക്കുന്നത്.
എൻഡിഎ ചെയർമാൻ കൂടിയായിരുന്ന മുൻ പ്രധാനമന്ത്രി വാജ്‌പേയി ഉപയോഗിച്ചിരുന്ന മുറി, 2007ൽ അദ്ദേഹം സജീവ രാഷ്‌ട്രീയത്തിൽ നിന്ന് ഒഴിവായതിന് പിന്നാലെയായിരുന്നു അദ്വാനിക്ക് അനുവദിച്ച് നൽകിയത്.
തുടർന്ന്, 2014ൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിൽ വന്നതിനുശേഷം എൻഡിഎ ചെയർമാനെ തെരഞ്ഞെടുത്തിരുന്നില്ല. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അദ്വാനി മത്സരിക്കാത്തതിനാൽ കഴിഞ്ഞ രണ്ട് വർഷമായി മുറി ഉപയോഗിച്ചിരുന്നില്ല. തിങ്കളാഴ്‌ചയാണ് വാജ്പേയിയുടെയും അദ്വാനിയുടെയും പേര് നീക്കം ചെയ്‌ത് ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദയുടെ പേരുള്ള ബോർഡ് മുറിയിൽ സ്ഥാപിച്ചത്.
Also Read: ജൂലൈ 26ന് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് സൂചന